ടോപ്‌ടെന്നില്‍ തിളങ്ങിയത് ഏഴ് കമ്പനികള്‍; ഒഴുകിയെത്തിയത് ഒന്നരലക്ഷം കോടി

ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സും ടിസിഎസും

Update: 2025-10-26 07:16 GMT

ഏറ്റവും മൂല്യമുള്ള പത്ത് മുന്‍നിര കമ്പനികളില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യം 1,55,710.74 കോടി രൂപ വര്‍ദ്ധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി.

ടോപ്-10 കമ്പനികളില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവ നേട്ടമുണ്ടാക്കി. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 46,687.03 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തു, ഇതോടെ വിപണി മൂല്യം 19,64,170.74 കോടി രൂപയായി. ടിസിഎസിന്റെ വിപണി മൂലധനം (എംക്യാപ്) 36,126.6 കോടി രൂപ ഉയര്‍ന്ന് 11,08,021.21 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ മൂല്യം 34,938.51 കോടി രൂപ ഉയര്‍ന്ന് 6,33,712.38 കോടി രൂപയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 13,892.07 കോടി രൂപ ഉയര്‍ന്ന് 8,34,817.05 കോടി രൂപയിലുമെത്തി.

ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 11,947.17 കോടി രൂപ ഉയര്‍ന്ന് 6,77,846.36 കോടി രൂപയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 9,779.11 കോടി രൂപ ഉയര്‍ന്ന് 11,57,014.19 കോടി രൂപയായി.

എല്‍ഐസിയുടെ വിപണി മൂല്യം 2,340.25 കോടി രൂപ വര്‍ധിച്ച് 5,62,513.67 കോടി രൂപയായി.

എന്നാല്‍ ഐസിഐസിഐ ബാങ്കിന്റെ എംക്യാപ് 43,744.59 കോടി രൂപ ഇടിഞ്ഞ് 9,82,746.76 കോടി രൂപയായി.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 20,523.68 കോടി രൂപ ഇടിഞ്ഞ് 5,91,486.10 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 11,983.68 കോടി രൂപ ഇടിഞ്ഞ് 15,28,227.10 കോടി രൂപയിലുമെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര കമ്പനിയായി തുടരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എല്‍ഐസി എന്നിവയാണ് തൊട്ടുപിന്നില്‍. 

Tags:    

Similar News