ഓഹരി വിപണിയില്‍ ഇടിവ്; തിരിച്ചുകയറി രൂപ, 18 പൈസയുടെ നേട്ടം

Update: 2025-04-25 06:15 GMT

ഓഹരി വിപണി കനത്ത ഇടിവ്.  സെൻസെക്സ് 960.17 പോയിന്റ് അഥവാ 1.19 ശതമാനം ഇടിഞ്ഞ് 78,857.78 ലെത്തി, നിഫ്റ്റി 322.70 പോയിന്റ് അഥവാ 1.32 ശതമാനം ഇടിഞ്ഞ് 23,916.25 ലെത്തി. ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ പ്രതിഫലിച്ചത്.  ആക്‌സിസ് ബാങ്ക്, ട്രെന്‍ഡ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 18 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 85.15ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 16 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 

Tags:    

Similar News