നാലാം ദിവസവും കുതിച്ച് ഓഹരിവിപണി; സെന്‍സെക്‌സ് 411 പോയിന്റിലധികം ഉയര്‍ന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.5% ഉയര്‍ന്ന് മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ നാലാം ദിവസവും ഓഹരികള്‍ നേട്ടത്തില്‍ ക്യോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മികച്ച പ്രകടനവും വിദേശ ഫണ്ടുകളുടെ ഒഴുക്കും ഇതിന് കാരണമായി.
ആഗോള വിപണികളിലെ ശക്തമായ മുന്നേറ്റവും വിപണികളുടെ ശുഭാപ്തിവിശ്വാസം വര്‍ദ്ധിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 411.18 പോയിന്റ് അഥവാ 0.49 ശതമാനം ഉയര്‍ന്ന് 84,363.37 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 133.30 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 25,843.15 ലുമെത്തി.
സെപ്റ്റംബര്‍ പാദത്തിലെ ഫലങ്ങള്‍ക്ക് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.5% ഉയര്‍ന്ന് മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള റീട്ടെയില്‍, ടെലികോം ബിസിനസുകളിലെ ശക്തമായ പ്രകടനവും എണ്ണ-രാസവസ്തുക്കള്‍ വിഭാഗത്തിലെ തിരിച്ചുവരവുമാണ് ഇതിന് കാരണമായത്.
ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടൈറ്റന്‍, ഭാരതി എയര്‍ടെല്‍ എന്നിവയും നേട്ടമുണ്ടാക്കി.
എന്നാല്‍ ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എറ്റേണല്‍, അദാനി പോര്‍ട്‌സ്, പവര്‍ ഗ്രിഡ് എന്നിവ പിന്നിലായിരുന്നു.
ഏഷ്യന്‍ വിപണികളില്‍ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
യൂറോപ്പിലെ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.
വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 308.98 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 1,526.61 കോടി രൂപയുടെ ഓഹരികള്‍ അതേ ദിവസം തന്നെ വാങ്ങി.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും ചൊവ്വാഴ്ച പ്രത്യേക മുഹൂര്‍ത്ത വ്യാപാര സെഷന്‍ നടത്തും. ഉച്ചയ്ക്ക് 1:45 നും 2:45 നും ഇടയിലാണ് വ്യാപാര സെഷന്‍ നടക്കുക.
