ആഗോള വിപണി സാഹചര്യങ്ങൾ; 25,300 ലെവലിൽ കടുത്ത സമ്മർദ്ദം നേരിട്ട് നിഫ്റ്റി
ഓഹരി വിപണിയിലെ ചലനങ്ങൾ എങ്ങനെ? സമഗ്രമായ സാങ്കേതിക വിശകലനം
ദുർബലമായ ആഗോള വിപണികളും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിറ്റഴിക്കലും വിപണിയിലെ വികാരത്തെ ബാധിച്ചതിനാൽ ഇന്ത്യൻ ഓഹരി വിപണി താഴ്ന്ന നിലയിലായി. ചാർട്ടുകളിൽ ബെയറിഷ് കാൻഡിൽ ദൃശ്യമാണ്. ആഗോള സംഭവങ്ങൾ, വിദേശ നിക്ഷേപകരുടെ പ്രവർത്തനം , കമ്പനികളുടെ രണ്ടാം സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലം വരുമാനം എന്നിവ നിർണായകമാകും. വിപണിയിൽ റേഞ്ച് ബൗണ്ട് ശ്രേണി തുടരുമെന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.
നിഫ്റ്റി 50 ,സെൻസെക്സ് സൂചികകൾ ഇന്ന് ഫ്ലാറ്റായി തുറന്ന് പോസിറ്റീവായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സാഹചര്യങ്ങൾ മെച്ചപ്പെടുന്നതും ഏഷ്യൻ വിപണികളിലെ നേരിയ വീണ്ടെടുക്കലുമാണ് ഇത് സൂചിപ്പിക്കുന്നത്.
ആഗോള വിപണി എങ്ങനെ?
പ്രധാന യു.എസ്. ബാങ്കുകളിൽ നിന്നുള്ള പോസിറ്റീവായ ത്രൈമാസ ഫലങ്ങൾ നിക്ഷേപകർ വിലയിരുത്തി. വാൾ സ്ട്രീറ്റ് സമ്മിശ്രമായി വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ അഭിപ്രായങ്ങളും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും വിപണി വികാരത്തെ ബാധിച്ചു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.44 ശതമാം ഉയർന്നു. എസ് & പി 500 സൂചിക 0.16% ഇടിഞ്ഞു. നാസ്ഡാക്ക് കോമ്പോസിറ്റ് 0.76 ശതമാനം ഇടിഞ്ഞു. മൂന്ന് ദിവസത്തെ നഷ്ടങ്ങൾക്ക് ശേഷം ഏഷ്യയിലുടനീളം ഓഹരി വിപണി വീണ്ടും ഉയർന്നു. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറച്ചേക്കാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വിപണി. ഇത് ഇന്ത്യൻ വിപണികൾക്ക് ഒരു പോസിറ്റീവ് ഔട്ട്ലുക്ക് നൽകുന്നു.
സാങ്കേതിക വിശകലനം
നിർണ്ണായക ബ്രേക്ക്ഔട്ട് ഉണ്ടാകുന്നതുവരെ നിഫ്റ്റി 50 25,000–25,400 എന്ന ലെവലിൽ തുടരാൻ സാധ്യതയുണ്ട്. 20-ദിവസത്തെ മൂവിംഗ് ആവറേജ് (20-DMA) പ്രകാരം ഏകദേശം 25,050 ആണ് ആദ്യ പ്രധാന സപ്പോട്ട് ലെവൽ.
25,250–25,300 ലെവലിന് മുകളിൽ നിന്നുള്ള തിരിച്ചുവരവും 25,400 എന്ന ലെവലിന് മുകളിലുള്ള സ്ഥിരമായ വ്യാപാരവും 25,600 എന്ന ലെവലിലേക്കോ അതിലും മുകളിലേക്കുള്ള വീണ്ടെടുക്കലിനോ കാരണമാകും. എന്നാൽ 25,000 എന്ന ലെവലിന് താഴേക്കുള്ള ഇടിവ് 24,800–24,500 ലെവലുകളിലേക്ക് ഇടിയാൻ കാരണമാകും.
25,300 എന്നതാണ് ഹ്രസ്വകാല റെസിസ്റ്റൻസ് ലെവൽ, അതേസമയം 25,400–25,500 ലെവലിന് മുകളിലുള്ള ശക്തമായ ക്ലോസിങ് വിപണി വികാരം ബുള്ളിഷാക്കി മാറ്റുകയും പോസിറ്റീവാകുകയും ചെയ്യും.
