നിഫ്റ്റി, ബാങ്ക് നിഫ്റ്റി മുന്നേറ്റം എങ്ങനെ? ഇന്ന് പാദ ഫലം പ്രഖ്യാപിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസും

ഇന്നത്തെ ഓഹരി വിപണിയുടെ മുന്നേറ്റം എങ്ങനെ? പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ ഏതൊക്കെ? സമഗ്രമായ സാങ്കേതിക വിശകലനം

Update: 2025-10-17 03:05 GMT

 വ്യാഴാഴ്ച നിഫ്റ്റി 260 പോയിന്റിന് മുകളിൽ ഉയർന്ന് ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകരുടെ അനുകൂലമായ നിക്ഷേപവും ആഭ്യന്തര കമ്പനികളുടെ മികച്ച വരുമാനവുംഈ മുന്നേറ്റത്തിന് കരുത്ത് പകർന്നു. കമ്പനികളുടെ രണ്ടാം പാദ ഫലങ്ങൾ നിഫ്റ്റിയുടെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതൽ ബലം നൽകി.

ഇന്ന് പാദഫലം പ്രഖ്യാപിക്കുന്ന പ്രധാന കമ്പനികൾ

റിലയൻസ് ഇൻഡസ്ട്രീസ് ,ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്ഡബ്ല്യു എനർജി, 360 വൺ ഡബ്ല്യുഎഎം,അതുൽ ,എയു സ്മോൾ ഫിനാൻസ് ബാങ്ക്, ബജാജ് ഹെൽത്ത്കെയർ,ബാങ്ക് ഓഫ് ഇന്ത്യ,സിയറ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിഇഎസ്സി,ക്രിസിൽ,ഡാൽമിയ ഭാരത്, ഡിസിബി ബാങ്ക്, ഡിക്സൺ ടെക്നോളജീസ്, ഹാവെൽസ് ഇന്ത്യ,ഹിന്ദുസ്ഥാൻ സിങ്ക്,ഇന്ത്യ സിമന്റ്സ്, ഇന്ത്യമാർട്ട് ഇന്റർമെഷ്, ജിൻഡാൽ സോ, ജന സ്മോൾ ഫിനാൻസ് ബാങ്ക്, എൽ&ടി ടെക്നോളജി സർവീസസ്, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയർ ,പോളികാബ് ഇന്ത്യ, പൂനെവാല ഫിൻകോർപ്പ്, പിവിആർ ഐനോക്സ് ,ആർഇസി,ഷോപ്പേഴ്സ് സ്റ്റോപ്പ്, ശോഭ,സോളാർവേൾഡ് എനർജി സൊല്യൂഷൻസ്, സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി ,ടാൻല പ്ലാറ്റ്‌ഫോംസ് ,ടാറ്റ ടെക്നോളജീസ് , തേജസ് നെറ്റ്‌വർക്സ്,ടിടികെ ഹെൽത്ത്കെയർ, യുസിഒ ബാങ്ക്,ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

യുഎസ്, ഏഷ്യൻ വിപണികൾ

യുഎസ്, ഏഷ്യൻ വിപണികളിൽ കഴിഞ്ഞ ദിവസം നേരിയ നെഗറ്റീവ് ക്ലോസിങ് രേഖപ്പെടുത്തി.രണ്ട് യുഎസ് ബാങ്കുകളിലെ കിട്ടാക്കടങ്ങൾ വായ്പകളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചതിനെ തുടർന്ന് വാൾസ്ട്രീറ്റിലെ റിസ്ക് സെന്റിമെന്റ് മങ്ങിയതാണ് കാരണം. യുഎസ് ഫ്യൂച്ചറുകൾ കൂടുതൽ ബലഹീനമായി.

ടെക്നിക്കൽ അനാലിസിസ്

വിപണിയിലെ ഹ്രസ്വകാല ട്രെൻഡ് മൊത്തത്തിൽ പോസിറ്റീവാണ്. 25750-25800 ലെവലുകളിലേക്ക് മുന്നേറാൻ സാധ്യതയുണ്ട്. പ്രധാന സപ്പോ‍ർട്ട് 25500 ലെവലിലാണ്.



 കുതിപ്പിനൊരുങ്ങി നിഫ്റ്റി 50

നിഫ്റ്റി 50 ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 25,669 എന്ന ലെവൽ തൊടുമെന്നും തുടർന്ന് 26,000 സോണിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു. 25,650, 25,800, 26,000 എന്നിങ്ങനെയാണ് പ്രധാന റെസിസ്റ്റൻസ് ലെവൽ. സപ്പോ‍ട്ട് ലെവൽ 25,400–25,300 സോൺ, 25,370, 25,250, 25,150 ലെവലുകൾ.

ബാങ്ക് നിഫ്റ്റി മുന്നേറുമോ?


ബാങ്ക് നിഫ്റ്റി അതിന്റെ റെക്കോർഡ് ഉയർന്ന നിലവാരമായ 57,628- എന്ന ലെവലിന് വളരെ അടുത്താണ്.ഈ റെക്കോർഡ് നില വീണ്ടെടുത്ത് അതിനു മുകളിൽ സൂചിക നിലനിൽക്കുകയാണെങ്കിൽ, 58,000 എന്ന ലെവൽ ശ്രദ്ധിക്കേണ്ടതുണ്ട്. 57,000–56,900 ലെവൽ പ്രധാന സപ്പോട്ട് സോണായി പ്രവർത്തിക്കും. നിലവിൽ ബാങ്ക് നിഫ്റ്റി സൂചിക ശക്തമായ മുന്നേറ്റം തുടരുന്നു.

Tags:    

Similar News