താരിഫില്‍ ഉലഞ്ഞ് വിപണികള്‍; ഓഹരി വിപണികള്‍ നഷ്ടത്തില്‍ അവസാനിച്ചു

ബിഎസ്ഇ സെന്‍സെക്‌സ് 173.77 പോയിന്റ് ഇടിഞ്ഞു

Update: 2025-10-13 11:32 GMT

യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും തിങ്കളാഴ്ച ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 173.77 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 82,327.05 ല്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 58 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 25,227.35 ലെത്തി.

സെന്‍സെക്‌സ് സ്ഥാപനങ്ങളില്‍, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പവര്‍ ഗ്രിഡ്, ഭാരത് ഇലക്ട്രോണിക്സ്, ഐടിസി, അള്‍ട്രാടെക് സിമന്റ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയാണ് പ്രധാന നഷ്ടം നേരിട്ടത്.

അദാനി പോര്‍ട്ട്സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളില്‍, ദക്ഷിണ കൊറിയയിലെ കോസ്പി, ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിലെ ഹാങ് സെങ് എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ടോക്കിയോയിലെ വിപണികള്‍ അവധി കാരണം അടഞ്ഞുകിടന്നു. യൂറോപ്പിലെ ഓഹരി വിപണികളില്‍ ഉയര്‍ന്ന നിലയിലായിരുന്നു വ്യാപാരം. 

Tags:    

Similar News