തുടക്കത്തിലെ നേട്ടം കൈവിട്ടു; വിപണികളില്‍ ചാഞ്ചാട്ടം

  • നിഫ്റ്റി പുതിയ സര്‍വകാല ഉയരം കുറിച്ചു
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തില്‍

Update: 2023-12-12 04:53 GMT

ആഗോള വിപണികളിലെ ആശാവഹമായ പ്രവണത, തുടർച്ചയായ വിദേശ ഫണ്ട് വരവ്, അനുകൂലമായ മാക്രോ ഇക്കണോമിക് ഡാറ്റ എന്നിവയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ചത്തെ തുടക്ക വ്യാപാരത്തിൽ റാലി നിലനിർത്തി. ബിഎസ്ഇ സെൻസെക്‌സ് 96.15 പോയിന്റ് ഉയർന്ന് 70,024.68 ലെത്തി. നിഫ്റ്റി 34.40 പോയിന്റ് ഉയർന്ന് 21,031.50 എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഇടവ്യാപാരത്തിനിടെ നിഫ്റ്റി 21,037.90 എന്ന സര്‍വകാല ഉയരവും കുറിച്ചു. 

എന്നാല്‍ ഉയര്‍ന്ന മൂല്യ നിര്‍ണയവും നിക്ഷേപകര്‍ ലാഭമെടുക്കുന്നതിലേക്ക് നീങ്ങിയതും സൂചികകളെ താഴോട്ടു വലിച്ചു. രാവിലെ 10 .20 നുള്ള വിവരം അനുസരിച്ച് നിഫ്റ്റി 21.05 പോയിന്‍റ് (0.10%) ഇടിവില്‍ 20,976.05 ലും സെന്‍സെക്സ് 77.62 പോയിന്‍റ് (0.11%) ഇടിവില്‍ 69,850.91ലുമാണ്.

സെൻസെക്‌സ് കമ്പനികളിൽ ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ഇൻഫോസിസ്, ലാർസൻ ആൻഡ് ടൂബ്രോ, മാരുതി തുടങ്ങിയ ഓഹരികളാണ് പിന്നോക്കം പോയത്.

ബി‌എസ്‌ഇ ബെഞ്ച്മാർക്ക് തിങ്കളാഴ്ച ആദ്യമായി 70,000 ലെവൽ പിന്നിട്ടു, ഇൻട്രാ-ഡേയിലെ റെക്കോർഡ് 70,057.83 ലെത്തി. 102.93 പോയിന്റ് അഥവാ 0.15 ശതമാനം നേട്ടം രേഖപ്പെടുത്തി 69,928.53ൽ വ്യാപാരം അവസാനിച്ചു. നിഫ്റ്റി 27.70 പോയിൻറ് അഥവാ 0.13 ശതമാനം ഉയർന്ന് 21,000 ലെവലിന് തൊട്ടുതാഴെയായി 20,997.10 ൽ എത്തി, 

"വിപണിയെ റെക്കോർഡ് ഉയരങ്ങളിലെത്തിച്ച റാലിയെ പിന്തുണയ്ക്കുന്ന അടിസ്ഥാന ഘടകം പോസിറ്റീവ് വാർത്തകളുടെ പരമ്പരയാണ്. രണ്ടാംപാദ ജിഡിപി വളർച്ചാ നിരക്ക് 7.6 ശതമാനം ആയി ഉയര്‍ന്നു, സിപിഐ പണപ്പെരുപ്പം 4.87 ആയി കുറയുന്നു, മാനുഫാക്ചറിംഗ് പിഎംഐ 56 ആയി ഉയരുന്നു, ബ്രെന്റ് ക്രൂഡ് 76 ഡോളറായി കുറയുന്നു, എഫ്‍പിഐകള്‍ വാങ്ങലുകാരായി, യുഎസില്‍ 10 വർഷ ബോണ്ട് യീൽഡ് 4.23 ആയി ചുരുങ്ങി എന്നിങ്ങനെയുള്ള പോസിറ്റിവ് ഘടകങ്ങള്‍ നിലനില്‍ക്കുന്ന,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

2024ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഈ നല്ല സാമ്പത്തിക വാർത്തകളുടെ സ്വാധീനത്തെ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“ഇന്ന് രാത്രി യുഎസിൽ നിന്നുള്ള പണപ്പെരുപ്പ കണക്ക് പുറത്തുവരും. ഇതും ബുധനാഴ്ച വരുന്ന ഫെഡ് റിസര്‍വ് ധനനയവും വിപണികൾ ശ്രദ്ധയോടെ നിരീക്ഷിക്കും,” വിജയകുമാർ പറഞ്ഞു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസ്‌റ്റീവായാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ചൊവ്വാഴ്ച ബാരലിന് 0.32 ശതമാനം ഉയർന്ന് 76.27 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്ച 1,261.13 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു

Tags:    

Similar News