250 കോടിക്ക് യുഎസ് കമ്പനി ഏറ്റെടുക്കാനൊരുങ്ങി സൺ ഫാർമ

  • കാര്‍ഡിയോളജി, ന്യൂറോളജി, തുടങ്ങി വിവിധ മേഖലകളില്‍ കമ്പനി പ്രവർത്തിക്കുന്നു

Update: 2023-12-19 06:45 GMT

യുഎസ് ആസ്ഥാനമായുള്ള ലിന്‍ഡ്ര തെറാപ്യൂട്ടിക്സിന്റെ 16.7 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സണ്‍ ഫാര്‍മ. 30 മില്യണ്‍ ഡോളറിനാണ് (250 കോടി രൂപ) കരാര്‍ തുട നിശ്ചയിച്ചിരിക്കുന്നത്. ലോംഗ് ആക്ടിംഗ് ഓറല്‍ (LAO) തെറാപ്പികള്‍ക്കായി നോവല്‍ ഡെലിവറി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ഡിസംബര്‍ അവസാനത്തോടെ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2015 ജനുവരി 14-ന് ഏകീകരിച്ച ലിന്‍ഡ്ര തെറാപ്പിറ്റിക്സ് 2022-ല്‍ 10.7 മില്യണ്‍ യുഎസ് ഡോളറിന്റെ വിറ്റുവരവ് നേടി. 2021-ല്‍ 13.1 ദശലക്ഷം ഡോളറും 2020-ല്‍ 25.6 ദശലക്ഷം ഡോളറുമാണ് വിറ്റുവരവ് നേടിയത്.

നൂതനമായ ഫാര്‍മസ്യൂട്ടിക്കല്‍ ഡെലിവറി സാങ്കേതികവിദ്യകളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനും ചില തന്മാത്രകള്‍ക്കും പ്രാദേശിക സാങ്കേതികവിദ്യയിലേക്കും പ്രവേശനം നേടുന്നതിനുമുള്ള തന്ത്രപരമായ നിക്ഷേപമാണിതെന്ന് സണ്‍ ഫാര്‍മ പറഞ്ഞു.

മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനികളിലൊന്നാണ്. മാത്രമല്ല ഇന്ത്യയിലും അമേരിക്കയിലുംഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷനുകളും ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും (എപിഐ) നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. കാര്‍ഡിയോളജി, സൈക്യാട്രി, ന്യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഡയബറ്റോളജി തുടങ്ങി വിവിധ ചികിത്സാ മേഖലകളില്‍ കമ്പനി മരുന്നുകള്‍ നല്‍കി വരുന്നുണ്ട്.

സൺ ഫാർമയുടെ ഓഹരി ഇപ്പോൾ 12.00 മണിക്ക് എൻഎസ്ഇ-യിൽ 7.75 രൂപ ഇടിഞ്ഞ് 1244.90 രൂപക്ക് വ്യാപാരം നടക്കുന്നു.

Tags:    

Similar News