താരിഫ് ആഘാതം: വിപണികൾ ഇടിഞ്ഞു, ഗിഫ്റ്റ് നിഫ്റ്റി താഴ്ന്നു, ഇന്ത്യൻ സൂചികകൾ ഗ്യാപ് ഡൌൺ ആയി തുറന്നേക്കും

  • ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ തുറന്നു.
  • ഏഷ്യൻ വിപണികൾ ഇടിഞ്ഞു.
  • യുഎസ് ഓഹരി വിപണി താഴ്ന്ന് അവസാനിച്ചു.

Update: 2025-08-01 02:10 GMT

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി രാജ്യങ്ങൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ആഗോള വിപണികൾ ദുർബലമായി. വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ന്ന് തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ തുറന്നു. ഏഷ്യൻ വിപണികൾ ഇടിഞ്ഞു. യുഎസ് ഓഹരി വിപണി താഴ്ന്ന് അവസാനിച്ചു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫുകൾ നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനെത്തുടർന്ന്, വ്യാഴാഴ്ച,  ഇന്ത്യൻ ഓഹരി വിപണി താഴ്ന്ന നിലയിലായി. സെൻസെക്സ് 296.28 പോയിന്റ് അഥവാ 0.36% കുറഞ്ഞ് 81,185.58 ൽ ക്ലോസ് ചെയ്തു. അതേസമയം നിഫ്റ്റി  86.70 പോയിന്റ് അഥവാ 0.35% കുറഞ്ഞ് 24,768.35 ൽ ക്ലോസ് ചെയ്തു.

ഏഷ്യൻ വിപണികൾ

വെള്ളിയാഴ്ച ഏഷ്യൻ ഓഹരികൾ ഇടിഞ്ഞു. ജപ്പാന് പുറത്തുള്ള എം‌എസ്‌സി‌ഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ ഏറ്റവും വലിയ സൂചിക 0.4% ഇടിഞ്ഞ് ഈ ആഴ്ച മൊത്തം നഷ്ടം 1.5% ആയി.

ജപ്പാനിലെ നിക്കി  0.71% ഇടിഞ്ഞു. ടോപ്പിക്സ് സൂചിക ഫ്ലാറ്റ് ആയിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 3.45% ഇടിഞ്ഞു. കോസ്ഡാക്ക് 2% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

ഗിഫ്റ്റ് നിഫ്റ്റി 

ഗിഫ്റ്റ് നിഫ്റ്റി 24,725 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 146 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു ഗ്യാപ്-ഡൗൺ തുടക്കത്തെ സൂചിപ്പിക്കുന്നു.

വാൾസ്ട്രീറ്റ്

 വ്യാഴാഴ്ച യുഎസ് ഓഹരി വിപണി താഴ്ന്നു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 330.30 പോയിന്റ് അഥവാ 0.74% ഇടിഞ്ഞ് 44,130.98 ലും എസ് & പി  23.51 പോയിന്റ് അഥവാ 0.37% ഇടിഞ്ഞ് 6,339.39 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 7.23 പോയിന്റ് അഥവാ 0.03% താഴ്ന്ന് 21,122.45 ൽ ക്ലോസ് ചെയ്തു.

മൈക്രോസോഫ്റ്റ് ഓഹരി വില 3.5% ഉയർന്നു, മെറ്റാ പ്ലാറ്റ്‌ഫോം ഓഹരികൾ 11.3% ഉയർന്ന് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു, ബ്രോഡ്‌കോം ഓഹരികൾ 2.9% ഇടിഞ്ഞു, എൻവിഡിയ ഓഹരി വില 0.78% ഇടിഞ്ഞു.  ആപ്പിൾ ഓഹരി വില 2.4% ഉയർന്നപ്പോൾ ആമസോൺ ഓഹരികൾ 2.6% ഇടിഞ്ഞു.

ട്രംപ് താരിഫ്

വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമേരിക്കൻ ഇറക്കുമതികൾക്ക് 10% മുതൽ 41% വരെ പരസ്പര താരിഫ് ചുമത്തുന്ന ഒരു സമ്പൂർണ എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. കാനഡയിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് 35%, ബ്രസീലിന് 50%, ഇന്ത്യയ്ക്ക് 25%, തായ്‌വാൻ 20%, സ്വിറ്റ്‌സർലൻഡിന് 39% എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി 

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,909, 24,985, 25,108

 പിന്തുണ: 24,664, 24,588, 24,465

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 56,300, 56,503, 56,831

 പിന്തുണ: 55,644, 55,441, 55,113

പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം, മുൻ സെഷനിലെ 0.87 ൽ നിന്ന്, ജൂലൈ 31 ന് 1.04 ആയി ഉയർന്നു, .

ഇന്ത്യ വിക്സ്

 ഇന്ത്യവിക്സ്, 3.01 ശതമാനം ഉയർന്ന് 11.54 ആയി.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ

വ്യാഴാഴ്‌ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 5,588 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ  6,373 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

 ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 52 പൈസ ഇടിഞ്ഞ് 87.43 ൽ ക്ലോസ് ചെയ്തു.

 എണ്ണ വില

 ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 0.06% ഉയർന്ന് 71.74 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ 0.01% ഉയർന്ന് 69.27 ഡോളറിലെത്തി.

സ്വർണ്ണ വില

 സ്വർണ്ണ വില ഉയർന്നു. സ്പോട്ട് സ്വർണ്ണ വില 0.6% ഉയർന്ന് ഔൺസിന് 3,294.56 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1% കുറഞ്ഞ് 3,348.6 ഡോളറിൽ ക്ലോസ് ചെയ്തു.

 ഇന്ന്  ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

ഐടിസി, അദാനി പവർ, ടാറ്റ പവർ കമ്പനി, യുപിഎൽ, എൽഐസി ഹൗസിംഗ് ഫിനാൻസ്, ഡൽഹിവെറി, ഗ്ലാക്സോസ്മിത്ത്ക്ലൈൻ ഫാർമസ്യൂട്ടിക്കൽസ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഗ്രാഫൈറ്റ് ഇന്ത്യ, ജിആർ ഇൻഫ്രാപ്രൊജക്റ്റ്സ്, ജെകെ ലക്ഷ്മി സിമന്റ്, ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, നാരായണ ഹൃദയാലയ, സിംഫണി, ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്സ് ഓഫ് ഇന്ത്യ എന്നിവ.

നാളെ ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

എബിബി ഇന്ത്യ, അജാക്സ് എഞ്ചിനീയറിംഗ്, ബാലാജി അമൈൻസ്, ഫെഡറൽ ബാങ്ക്, ഫിനോലെക്സ് ഇൻഡസ്ട്രീസ്, മെഡ്‌പ്ലസ് ഹെൽത്ത് സർവീസസ്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ഗുജറാത്ത് ഗ്യാസ്

ഗുജറാത്തിലെ വൽസാദിലുള്ള ലിഥിയം-അയൺ സെൽ നിർമ്മാണ യൂണിറ്റിലേക്ക് 50,000 എസ്‌സി‌എം‌ഡി പി‌എൻ‌ജി വിതരണം ചെയ്യുന്നതിനായി കമ്പനി വാരീ എനർജിയുമായി സഹകരിച്ച് ഗ്യാസ് വിൽപ്പന കരാർ ഒപ്പിട്ടു.  പ്ലാന്റ് നിലവിൽ നിർമ്മാണത്തിലാണ്.  നിലവിലെ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ആൽഫ ട്രാൻസ്‌ഫോർമേഴ്‌സ്

ജൂലൈ 31 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി‌എഫ്‌ഒ) സ്ഥാനത്ത് നിന്ന് ബികാഷ് കുമാർ ദത്ത് രാജിവച്ചു.

ദീപക് നൈട്രൈറ്റ്

കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ദീപക് കെം ടെക്, മാതൃ കമ്പനിക്ക് 50 ലക്ഷം കൺവേർട്ടബിൾ റിഡീമബിൾ പ്രിഫറൻസ് ഷെയറുകൾ (ഒ‌സി‌ആർ‌പി‌എസ്) ഇഷ്യൂ ചെയ്തു. ഓരോന്നിനും മുഖവില 100 രൂപ. മൊത്തം 50 കോടി രൂപയുടെ ഇടപാട്.

ആർ‌പി‌പി ഇൻഫ്രാ പ്രോജക്ട്‌സ്

1.43 കോടി രൂപയുടെ പുതിയ വർക്ക് ഓർഡറിനുള്ള സ്വീകാര്യതാ കത്ത് കമ്പനിക്ക് ലഭിച്ചു. 

പി‌എൻ‌ബി ഹൗസിംഗ് ഫിനാൻസ്

2025 ഒക്ടോബർ 28 മുതൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയ ഗിരീഷ് കൗസ്ഗി രാജിവച്ചു.

റിലയൻസ് ഇൻഡസ്ട്രീസ്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) 2025 സാമ്പത്തിക വർഷത്തേക്കുള്ള അന്തിമ ലാഭവിഹിതത്തിനായി  റെക്കോർഡ് തീയതിയായി ഓഗസ്റ്റ് 14 നിശ്ചയിച്ചു.

കോൾ ഇന്ത്യ

സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനി കമ്പനിയായ കോൾ ഇന്ത്യയുടെ ആദ്യ പാദത്തിലെ ഏകീകൃത അറ്റാദായത്തിൽ 20% വാർഷിക ഇടിവ്. ഇത് 8734 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ വരുമാനവും 4% കുറഞ്ഞ് 35,842 കോടി രൂപയായി.

സ്വിഗ്ഗി

ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ ആദ്യ പാദ നഷ്ടം 1197 കോടി രൂപയായി വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 611 കോടി രൂപയായിരുന്നു.

പിബി ഫിൻടെക്

പിബി ഫിൻടെക് അതിന്റെ ആദ്യ പാദത്തിൽ 41% വാർഷിക വളർച്ച രേഖപ്പെടുത്തി. 85 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 60 കോടി രൂപയായിരുന്നു.

ജെഎസ്ഡബ്ല്യു എനർജി

ജെഎസ്ഡബ്ല്യു എനർജിയുടെ അറ്റാദായം ആദ്യ പാദത്തിൽ 42% വർദ്ധിച്ച് 743 കോടി രൂപയായി. വരുമാനം 79% വർദ്ധിച്ച് 5,143 കോടി രൂപയായി.

ഐഷർ മോട്ടോഴ്‌സ്

ഐഷർ മോട്ടോഴ്‌സിന്റെ ആദ്യ പാദത്തിൽ 9% വളർച്ച രേഖപ്പെടുത്തി. അറ്റാദായം 1,205 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,101 കോടി രൂപയായിരുന്നു.

Tags:    

Similar News