പിഎസ്ഇ ഓഹരികളുടെ കരുത്തിൽ വിപണിക്ക് തുടക്കം
- നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 22,440.90 ൽ
- ഭാരത് ഹെവി ഇലക്ട്രിക്കൽസ് 12 ശതമാനത്തോളം ഉയർന്നു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 82.87 ലെത്തി
ആഗോള വിപണികളിലെ മുന്നേറ്റത്തെ പിന്തുടർന്ന് ആഭ്യന്തര വിപണി വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ. നിഫ്റ്റി പുതിയ ഉയരം തൊട്ടു. സെൻസെക്സ് 178 പോയിന്റ് ഉയർന്നു. പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി കണക്കുകൾ നിക്ഷേപകർക്ക് നൽകിയ ശുഭാപ്തിവിശ്വാസമാണ് കുതിപ്പ് തുടരാനുള്ള മറ്റൊരു കാരണം.
സെൻസെക്‌സ് 177.73 പോയിൻ്റ് ഉയർന്ന് 73,983.88 ലും നിഫ്റ്റി അതിൻ്റെ എക്കാലത്തെയും ഉയർന്ന നിലവാരമായ 22,440.90 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ ഡോ റെഡ്ഡീസ് ലബോറട്ടറീസ് (2.97%), എൻടിപിസി (2.82%), പവർ ഗ്രിഡ് (2.28%), ഭാരതി എയർടെൽ (1.33%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (1.47%) എന്നിവ നേട്ടം തുടർന്നപ്പോൾ ഭാരത് ഹെവി ഇലക്ട്രിക്കൽസ് (-2.81%), ടാറ്റ സ്റ്റീൽ (-2.25%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-1.36%), ഐഷർ മോട്ടോർസ് (-1.94%) ഇടിവിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി പിഎസ്ഇ രണ്ട് ശതമാനത്തിലധികം ഉയർന്നു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് 12 ശതമാനത്തോളം ഉയർന്നു. നിഫ്റ്റി മെറ്റൽ ഇടിവിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ഹോങ്കോംഗ് നേരിയ ഇടിവിലാണ്.
വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്.
ബ്രെൻ്റ് ക്രൂഡ് 0.11 ശതമാനം ഉയർന്ന് ബാരലിന് 83.64 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.31 ശതമാനം താഴ്ന്ന് 2089.35 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 82.87 ലെത്തി.
ശനിയാഴ്ചത്തെ പ്രത്യേക ട്രേഡിംഗ് സെഷനിൽ, സെൻസെക്സ് 60.80 പോയിൻ്റ് അഥവാ 0.08 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ലെവലായ 73,806.15 ലെത്തി. നിഫ്റ്റി 39.65 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 22,378.40 ലുമാണ് ക്ലോസ് ചെയ്തത്‍.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ശനിയാഴ്ച 81.87 കോടി രൂപയുടെ അറ്റ വില്പനകാരായി.
