മൂന്ന് എസ്എംഇകൾ ലിസ്റ്റ് ചെയ്തു; ട്രാൻസ്‌സ്‍റ്റീൽ ലിസ്റ്റിംഗ് 27% പ്രീമിയത്തോടെ

  • വൃന്ദാവൻ പ്ലാന്‍റേഷൻ ലിസ്റ്റിംഗ് ഒരു രൂപ കിഴിവിൽ
  • കെകെ ഷാ ഹോസ്പിറ്റൽസ് ലിസ്റ്റിംഗ് 56.10 രൂപയിൽ

Update: 2023-11-06 07:43 GMT

മൂന്ന് എസ്എംഇ കമ്പനികളാണ് ഇന്ന് (നവംബർ-6ന്) ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിൽ ട്രാൻസ്‌സ്‍റ്റീല്‍, കെകെ ഷാ ഹോസ്പിറ്റൽസ് എന്നിവ പ്രീമിയത്തോടെ ലിസ്‍റ്റ് ചെയ്തപ്പോൾ വൃന്ദാവൻ പ്ലാന്റേഷൻ ഒരു രൂപ കിഴിവിലാണ് ലിസ്‍റ്റ് ചെയ്തത്.

ട്രാൻസ്‌സ്‍റ്റീൽ സീറ്റിംഗ് ടെക്‌നോളജീസ്

ബാംഗ്ലൂരിലെ യശ്വന്ത്പൂരിയിൽ സ്ഥിതി ചെയുന്ന ഫർണിച്ചർ കമ്പനിയായ ട്രാൻസ്‌സ്‍റ്റീല്‍ സീറ്റിംഗ് ടെക്‌നോളജീസിന്‍റെ ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 70 രൂപയിൽ നിന്നും 27 ശതമാനം പ്രീമിയത്തോടെ 87.90 രൂപയ്ക്കായിരുന്നു ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 49.98 കോടി രൂപ സമാഹരിച്ചു.

വായ്പകളുടെ തിരിച്ചടവ്, പുതിയ നിർമാണ ഉപകരണങ്ങൾ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഈ തുക ഉപയോഗിക്കും.

1995 ഫെബ്രുവരിയിൽ സ്ഥാപിതമായ കമ്പനിക്ക് കോർപ്പറേറ്റ്, ബി2ബി മേഖലകളിൽ 20 വർഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്.

കെകെ ഷാ ഹോസ്പിറ്റൽസ്

മധ്യപ്രദേശിലെ രത്‌ലാമിലുള്ള ആശുപത്രി വഴി ഇൻപേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്ന കെ കെ ഷാ ഹോസ്പിറ്റൽസ് 25 ശതമാനം പ്രീമിയത്തിൽ ബിഎസ്ഇ എസ്എംഇ-യിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 45 രൂപ, ലിസ്റ്റിംഗ് വില 56.10 രൂപ. ഇഷ്യൂ വഴി കമ്പനി 8.78 കോടി രൂപ സമാഹരിച്ചു.

മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഈ തുക ഉപയോഗിക്കും.

വൃന്ദാവൻ പ്ലാന്റേഷൻ

നഴ്സറി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന വൃന്ദാവൻ പ്ലാന്‍റേഷൻ ഒരു രൂപ കിഴിവിൽ ബിഎസ്ഇ എസ്എംഇ-യിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 108 രൂപ. ലിസ്റ്റിംഗ് വില 107 രൂപ. ഇഷ്യൂ വഴി 15.29 കോടി രൂപയാണ് സ്വരൂപിച്ചത്. പ്രവർത്തന മൂലധനം, വായ്പയുടെ തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഈ തുക ഉപയോഗിക്കും.

ലാൻഡ്‌സ്‌കേപ്പ് ഡെവലപ്‌മെന്റ്, ഹോർട്ടികൾച്ചർ/പ്ലാന്‍റേഷൻ/ലാൻഡ്‌സ്‌കേപ്പ് മെയിന്റനൻസ് വർക്കുകൾ, ജലസേചന ജോലികൾ, നഴ്‌സറി ബിസിനസ്സ് എന്നിവയാണ് 1997-ൽ സ്ഥാപിതമായ കമ്പനിയുടെ പ്രധാന ബിസിനസുകള്‍.

Tags:    

Similar News