തിരുത്തലിനു സമയമായോ?, യുഎസ് വിപണികളില്‍ ഇടിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ഏഷ്യന്‍ ഓഹരി വിപണികളുടെ തുടക്കവും ഇടിവില്‍
- യുഎസ് നിക്ഷേപകര്‍ തൊഴില്‍ ഡാറ്റയ്ക്കായി കാക്കുന്നു
- ക്രൂഡ്, സ്വര്‍ണ വിലകള്‍ താഴോട്ടിറങ്ങി
ഇന്നലെ വ്യാപാര സെഷന്‍റെ തുടക്കത്തില്‍ തന്നെ പുതിയ ചരിത്രപരമായ ഉയരങ്ങളിലേക്ക് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ കുതിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് ലഭിച്ച മുന്‍തൂക്കം രാഷ്ട്രീയ സ്ഥിരതയിലും സാമ്പത്തിക പരിഷ്കരണങ്ങളിലും ശ്രദ്ധയൂന്നുന്ന വിപണി സൂചികകളെ പുതിയ സര്‍വകാല ഉയരങ്ങളിലെത്തിച്ചു.
ക്ലോസ് ചെയ്യുമ്പോൾ, സെൻസെക്സ് 1,383.93 പോയിന്റ് അഥവാ 2.05 ശതമാനം ഉയർന്ന് 68,865.12 ലും നിഫ്റ്റി 418.9 പോയിന്റ് അഥവാ 2.07 ശതമാനം ഉയർന്ന് 20,686.80 ലും എത്തി, തുടർച്ചയായ രണ്ടാം സെഷനിലും നിഫ്റ്റി പുതിയ റെക്കോഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ആഗോള സൂചനകളുടെയും ആഭ്യന്തര സാമ്പത്തിക ഡാറ്റകളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ വിപണി ശക്തമായ മുന്നേറ്റം പ്രകടമാകുന്നുണ്ട്.
ഇന്ന് വിപണിയില്‍ ചില തിരുത്തലുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകളാണ് വിപണി വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കവും ഈ സൂചനയാണ് നല്‍കുന്നത്. യുഎസില്‍ തൊഴില്‍ഡാറ്റ ഈയാഴ്ച പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുകയാണ്. ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന നിലവിലെ പ്രതീക്ഷകളെ ഏതു തരത്തില്‍ ബാധിക്കുന്നതാകും തൊഴില്‍ ഡാറ്റ എന്ന ആകാംക്ഷ നിക്ഷേപകര്‍ക്കുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ റാലി സൃഷ്ടിച്ച ഉയര്‍ന്ന മൂല്യ നിര്‍ണയവും വെല്ലുവിളിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാന ഘടകങ്ങളുടെ പിന്‍ബലത്തില്‍ ഉള്ളതിനേക്കാള്‍ വൈകാരികമായിരുന്നു വിപണികളുടെ മുന്നേറ്റം.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,707ല്‍ പെട്ടെന്നുള്ള പ്രതിരോധം കാണുമെന്നാണ്, തുടർന്ന് 20,753ഉം 20,827ഉം. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 20,558 ലും തുടർന്ന് 20,512, 20,438 ലെവലുകളിലും പിന്തുണ എടുക്കാം.
ആഗോള വിപണികളില്‍ ഇന്ന്
തൊഴിൽ ഡാറ്റ പുറത്തിറങ്ങുന്നതിനു മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയ പശ്ചാത്തലത്തില്‍ യുഎസ് ഓഹരികൾ തിങ്കളാഴ്ച താഴ്ന്നു. മൈക്രോസോഫ്റ്റ്, ആപ്പിൾ, എൻവിഡിയ, ആമസോൺ എന്നീ മെഗാക്യാപ്‌സ് ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
എസ് & പി 500 0.54 ശതമാനം ഇടിഞ്ഞ് 4,569.78 പോയിന്റിൽ സെഷൻ അവസാനിപ്പിച്ചു. നാസ്ഡാക്ക് 0.84 ശതമാനം ഇടിഞ്ഞ് 14,185.49 പോയിന്റിലും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.11 ശതമാനം ഇടിഞ്ഞ് 36,204.44 പോയിന്റിലുമെത്തി. യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് തിങ്കളാഴ്ചത്തെ സെഷന്‍ അവസാനിപ്പിച്ചിട്ടുള്ളത്.
ഏഷ്യ പസഫിക് വിപണികള്‍ ഇന്നത്തെ വ്യാപാരം പൊതുവില്‍ നഷ്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഇടിവിലാണ്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
എച്ച്‌സിഎൽ ടെക്‌നോളജീസ്: എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എച്ച്‌സിഎൽ ഇൻവെസ്റ്റ്‌മെന്റ് യുകെ, തങ്ങളുടെ സംയുക്ത സംരംഭത്തിലെ പങ്കാളിയായ സ്റ്റേറ്റ് സ്ട്രീറ്റ് ഇന്റർനാഷണൽ ഹോൾഡിംഗ്‌സുമായി ഓഹരി വില്‍പ്പനയ്ക്ക് ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംയുക്ത സംരംഭത്തിലെ 49 ശതമാനം ഓഹരി വിഹിതം 170 മില്യൺ ഡോളറിനൊപ്പം നെറ്റ് ബുക്ക് മൂല്യം കൂടി കണക്കാക്കിയുള്ള തുകയ്ക്ക് സ്റ്റേറ്റ് സ്ട്രീറ്റിന് കൈമാറും.
ഹൊനാസ കൺസ്യൂമർ: ബ്യൂട്ടി, പേഴ്‌സണൽ കെയർ പ്രൊഡക്‌സ് ബ്രാൻഡായ മമഎർത്തിന്റെ മാതൃ കമ്പനിയായ ഹോനാസ കൺസ്യൂമറിന്റെ 61 ലക്ഷം ഓഹരികൾ ഫയർസൈഡ് വെഞ്ച്വേഴ്‌സ് ഡിസംബർ 5 ന് ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. അവസാന ക്ലോസിംഗ് വില പ്രകാരം, മൊത്തം 230 കോടിയിലധികം മൂല്യമാണ് ഹൊനാസയുടെ ഈ 1.9 ശതമാനം ഓഹരി വിഹിതത്തിനുള്ളത്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുടെ നവംബറിലെ മൊത്തത്തിലുള്ള വിതരണം ഏകദേശം 5,300 കോടി രൂപയാണ്, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനം വളർച്ചയാണ്. 2023 ഏപ്രിൽ-നവംബർ കാലയളവിൽ ഏകദേശം 36,000 കോടി രൂപ വിതരണം ചെയ്യപ്പെട്ടു,16 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത്.
ജെഎസ്‍ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ: പിഎന്‍പി മാരിടൈം സർവീസസിന്റെ 50 ശതമാനം പ്ലസ് 1 ഓഹരികള്‍ 270 കോടി രൂപയ്ക്ക് വാങ്ങാൻ അനുബന്ധ കമ്പനിയായ ജെഎസ്‍ഡബ്ല്യു ധരംതർ ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടു. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് കമ്പനിയായ എസ്‍പി പോര്‍ട്ട് മെയിന്‍റനന്‍സിന്‍റ കൈവശമുള്ള ഓഹരികളാണ് വാങ്ങുന്നത്.
എസ്‍ഇപിസി: ജാർഖണ്ഡ് സർക്കാരിന്റെ കുടിവെള്ള, ശുചിത്വ വകുപ്പിൽ നിന്ന് 427.8 കോടി രൂപയുടെ വർക്ക് ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു.
ബാങ്ക് ഓഫ് ഇന്ത്യ: പൊതുമേഖലാ വായ്പാ ദാതാവ് ഈ ആഴ്ച 3,500-4,000 കോടി രൂപയുടെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) ഇഷ്യു ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
ക്രൂഡ് ഓയിലും സ്വര്‍ണവും
ഡിമാൻഡ് കുറയുമെന്ന ആശങ്കയും ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ വിതരണ വെട്ടിക്കുറവിന്റെ ആഴവും കാലാവധിയും സംബന്ധിച്ച അനിശ്ചിതത്വവും മൂലം തിങ്കളാഴ്ച എണ്ണ വില കുറഞ്ഞു.ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 85 സെൻറ് അഥവാ 1.08 ശതമാനം കുറഞ്ഞ് ബാരലിന് 78.03 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.03 ഡോളർ അഥവാ 1.39 ശതമാനം ഇടിഞ്ഞ് 73.04 ഡോളറിൽ അവസാനിച്ചു.
എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം സ്വർണ്ണം 2 ശതമാനത്തിലധികം ഇടിഞ്ഞു. സ്പോട്ട് ഗോൾഡ് ഔൺസിന് 2.1 ശതമാനം ഇടിഞ്ഞ് 2,026.69 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 2.3 ശതമാനം ഇടിഞ്ഞ് 2,042.20 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) 2,073.21 കോടി രൂപയുടെ അറ്റവാങ്ങല്‍ ഓഹരികളില്‍ നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ഡിസംബർ 4 ന് 4,797.15 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
