ടോപ്‌ടെന്‍ കമ്പനികളില്‍ കുതിപ്പ്; വിപണിമൂല്യം ഉയര്‍ന്നത് രണ്ട് ലക്ഷം കോടി

ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എയര്‍ടെല്ലും റിലയന്‍സും

Update: 2025-11-16 06:23 GMT

രാജ്യത്തെ ടോപ്‌ടെന്‍ കമ്പനികളില്‍ എട്ടിന്റെയും വിപണിമൂല്യത്തില്‍ ഉയര്‍ച്ച. 2,05,185.08 കോടി രൂപയുടെ നേട്ടമാണ് ഈ കമ്പനികള്‍ കൈവരിച്ചത്. ഇതില്‍ ഭാരതി എയര്‍ടെല്ലും റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

കഴിഞ്ഞ ആഴ്ച, ബിഎസ്ഇ സെന്‍സെക്‌സ് 1,346.5 പോയിന്റ് അഥവാ 1.62 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍, എന്‍എസ്ഇ നിഫ്റ്റി 417.75 പോയിന്റ് അഥവാ 1.64 ശതമാനം ഉയര്‍ന്നു. സമീപകാലത്തെ ദുര്‍ബല ഘട്ടത്തിനുശേഷം, കഴിഞ്ഞ ആഴ്ചയില്‍ വിപണികള്‍ ശക്തമായ തിരിച്ചുവരവ് നടത്തി.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 55,652.54 കോടി രൂപ ഉയര്‍ന്ന് 11,96,700.84 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 54,941.84 കോടി രൂപ ഉയര്‍ന്ന് 20,55,379.61 കോടി രൂപയിലുമെത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണി മൂല്യം 40,757.75 കോടി രൂപയാണ് വര്‍ധിച്ചത്. ഇതോടെ ടിസിഎസിന്റെ മൂല്യം 11,23,416.17 കോടി രൂപയിലേക്കെത്തി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 20,834.35 കോടി രൂപ ഉയര്‍ന്ന് 9,80,374.43 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 10,522.9 കോടി രൂപ ഉയര്‍ന്ന് 8,92,923.79 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 10,448.32 കോടി രൂപ ഉയര്‍ന്ന് 6,24,198.80 കോടി രൂപയുമായി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം 9,149.13 കോടി രൂപ ഉയര്‍ന്ന് 15,20,524.34 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 2,878.25 കോടി രൂപ ഉയര്‍ന്ന് 5,70,187.06 കോടി രൂപയായി.

എന്നാല്‍ ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 30,147.94 കോടി രൂപ ഇടിഞ്ഞ് 6,33,573.38 കോടി രൂപയായി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 9,266.12 കോടി രൂപ ഇടിഞ്ഞ് 5,75,100.42 കോടി രൂപയുമായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുണ്ട്. 

Tags:    

Similar News