ടോപ് ടെന്‍ കമ്പനികള്‍ക്ക് നേട്ടം; വര്‍ധിച്ചത് 3.84 ലക്ഷം കോടി രൂപ

  • എച്ച്ഡിഎഫ്സി ബാങ്കും ഭാരതി എയര്‍ടെല്ലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി
  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 74,766.36 കോടി രൂപ ഉയര്‍ന്നു

Update: 2025-04-20 05:57 GMT

കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 3,84,004.73 കോടി രൂപയുടെ വര്‍ധനവുണ്ടായി. ഓഹരി വിപണിയിലെ മികച്ച റാലിക്കൊപ്പം, എച്ച്ഡിഎഫ്സി ബാങ്കും ഭാരതി എയര്‍ടെല്ലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി.

കഴിഞ്ഞ ആഴ്ച, ബിഎസ്ഇ സെന്‍സെക്‌സ് 3,395.94 പോയിന്റ് അഥവാ 4.51 ശതമാനം ഉയര്‍ന്നു, എന്‍എസ്ഇ നിഫ്റ്റി 1,023.1 പോയിന്റ് അഥവാ 4.48 ശതമാനം ഉയര്‍ന്നു.

ആഭ്യന്തര, ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളുടെ ഫലമായി, അവധിക്കാലം ചുരുക്കിയ ആഴ്ചയില്‍ വിപണികള്‍ ശക്തമായ വീണ്ടെടുക്കലിന് സാക്ഷ്യം വഹിച്ചു. വിപണികള്‍ 4.5 ശതമാനത്തിലധികം ഉയര്‍ന്നു എന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം എസ്വിപി അജിത് മിശ്ര പറഞ്ഞു.

'താരിഫ് ഇളവുകളും തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ സമീപകാല ഇളവുകളും സംബന്ധിച്ച ശുഭാപ്തിവിശ്വാസമാണ് പ്രധാനമായും ഈ റാലിക്ക് ആക്കം കൂട്ടിയത്. ഇത് ആഗോള വ്യാപാരത്തില്‍ ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കാന്‍ സാധ്യതയുള്ള ചര്‍ച്ചകള്‍ക്കുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.'

'ആഴ്ച പുരോഗമിക്കുമ്പോള്‍, സാധാരണ മണ്‍സൂണിനെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍, റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ ഉണ്ടായ കുറവ് ( ഇത് നയപരമായ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു) ന്നിവയുള്‍പ്പെടെ നിരവധി അനുകൂല സംഭവവികാസങ്ങളോട് വിപണി പങ്കാളികള്‍ ക്രിയാത്മകമായി പ്രതികരിച്ചു,' മിശ്ര കൂട്ടിച്ചേര്‍ത്തു.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 76,483.95 കോടി രൂപ വര്‍ധിച്ച് 14,58,934.32 കോടി രൂപയായി. ടോപ് ടെന്‍ കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 75,210.77 കോടി രൂപ വര്‍ധിച്ച് 10,77,241.74 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 74,766.36 കോടി രൂപ ഉയര്‍ന്ന് 17,24,768.59 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 67,597 കോടി രൂപ ഉയര്‍ന്ന് 10,01,948.86 കോടി രൂപയിലുമെത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 38,420.49 കോടി രൂപ ഉയര്‍ന്ന് 7,11,381.46 കോടി രൂപയായി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂലധനം 24,114.55 കോടി രൂപ ഉയര്‍ന്ന് 11,93,588.98 കോടി രൂപയിലെത്തി. ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 14,712.85 കോടി രൂപ ഉയര്‍ന്ന് 5,68,061.13 കോടി രൂപയായി.

ഐടിസിയുടെ വിപണി മൂലധനം 6,820.2 കോടി രൂപ ഉയര്‍ന്ന് 5,34,665.77 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂലധനം 3,987.14 കോടി രൂപ ഉയര്‍ന്ന് 5,89,846.48 കോടി രൂപയിലെത്തി.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 1,891.42 കോടി രൂപ ഉയര്‍ന്ന് 5,57,945.69 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര കമ്പനിയായി തുടര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി എന്നിവയാണ് തൊട്ടു പിന്നില്‍. 

Tags:    

Similar News