ടോപ്‌ടെന്നില്‍ ഏഴും കുതിച്ചു; ഒഴുകിയെത്തിയത് രണ്ട്‌ലക്ഷം കോടിയിലധികം രൂപ
മികച്ച നേട്ടം കൈവരിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസും ഭാരതി എയര്‍ടെല്ലും
ടോപ് ടെന്‍ കമ്പനികളില്‍ എഴെണ്ണത്തിന്റെ വിപണിമൂല്യം കഴിഞ്ഞയാഴ്ച 2,16,544.29 കോടി രൂപ വര്‍ദ്ധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഭാരതി എയര്‍ടെല്ലും മികച്ച നേട്ടം കൈവരിച്ചു. ഇതോടെ ഓഹരി വിപണിയിലെ ശുഭാപ്തിവിശ്വാസം പ്രകടമായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 47,363.65 കോടി രൂപ ഉയര്‍ന്ന് 19,17,483.71 കോടി രൂപയിലെത്തി, ഇത് ടോപ് -10 കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 41,254.73 കോടി രൂപ വര്‍ധിച്ച് 11,47,235.08 കോടി രൂപയായി.
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 40,123.88 കോടി രൂപ ഉയര്‍ന്ന് 10,26,491.35 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം 33,185.59 കോടി രൂപ ഉയര്‍ന്ന് 15,40,210.78 കോടി രൂപയായി.
ബജാജ് ഫിനാന്‍സിന്റെ മൂല്യം 28,903.45 കോടി രൂപ ഉയര്‍ന്ന് 6,65,899.19 കോടി രൂപയായി.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 17,774.65 കോടി രൂപ ഉയര്‍ന്ന് 6,12,009.78 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 7,938.34 കോടി രൂപ ഉയര്‍ന്ന് 8,20,924.98 കോടി രൂപയുമായി.
അതേസമയം ഇന്‍ഫോസിസിന്റെ മൂല്യം 30,306.35 കോടി രൂപ ഇടിഞ്ഞ് 5,98,773.87 കോടി രൂപയായി.
ടിസിഎസിന്റെ എംക്യാപ് 23,807.01 കോടി രൂപ കുറഞ്ഞ് 10,71,894.61 കോടി രൂപയായും എല്‍ഐസിയുടെ എംകാപ് 7,684.87 കോടി രൂപ കുറഞ്ഞ് 5,60,173.42 കോടി രൂപയായും കുറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, എല്‍ഐസി എന്നിവയുണ്ട്.
