മുന്‍നിരക്കാര്‍ കുതിക്കുന്നു; ഏഴ് കമ്പനികളുടെ നേട്ടം 1.18 ലക്ഷം കോടി

ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എസ്ബിഐയും എയര്‍ടെല്ലും

Update: 2025-09-21 06:07 GMT

ടോപ് ടെന്നില്‍ ഏഴ് മുന്‍നിര കമ്പനികളുടെ വിപണിമൂല്യം 1,18,328.29 കോടി രൂപ വര്‍ദ്ധിച്ചു. ഓഹരി വിപണിയിലെ ശുഭാപ്തിവിശ്വാസ പ്രവണതയ്ക്കിടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഭാരതി എയര്‍ടെല്ലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി.

കഴിഞ്ഞ ആഴ്ച ബിഎസ്ഇ സൂചിക 721.53 പോയിന്റ് അഥവാ 0.88 ശതമാനം ഉയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവ വിജയിച്ചപ്പോള്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നഷ്ടം നേരിട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 35,953.25 കോടി രൂപ ഉയര്‍ന്ന് 7,95,910 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 33,214.77 കോടി രൂപ വര്‍ധിച്ച് 11,18,952.64 കോടിയിലെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം (എംക്യാപ്) 17,389.23 കോടി വര്‍ധിച്ച് 19,04,898.51 കോടി രൂപയിലെത്തി. ടിസിഎസിന്റെ വിപണി മൂലധനം 12,952.75 കോടി ഉയര്‍ന്ന് 11,46,879.47 കോടി രൂപയിലുമെത്തി.

എല്‍ഐസിയുടെ മൂല്യം 12,460.25 കോടി ഉയര്‍ന്ന് 5,65,612.92 കോടിയിലെത്തി. ഇന്‍ഫോസിസിന്റെ മൂല്യം 6,127.73 കോടി ഉയര്‍ന്ന് 6,39,901.03 കോടി രൂപയുമായി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 230.31 കോടി രൂപ ഉയര്‍ന്ന് 14,84,816.26 കോടിയായി. എന്നാല്‍ ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 10,707.87 കോടി കുറഞ്ഞ് 10,01,654.46 കോടിയായി.

ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 6,346.93 കോടിരൂപ ഇടിഞ്ഞ് 6,17,892.72 കോടിയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 5,039.87 കോടി കുറഞ്ഞ് 6,01,225.16 കോടി രൂപയിലെത്തി.

മൂല്യനിര്‍ണയ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവയാണ്. 

Tags:    

Similar News