ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ഒഴുകിപ്പോയത് 88,635 കോടിരൂപ

കനത്ത നഷ്ടം എയര്‍ടെല്ലിനും ടിസിഎസിനും

Update: 2025-11-09 06:35 GMT

ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 88,635.28 കോടി രൂപയുടെ ഇടിവ്. ഓഹരി വിപണിയിലെ ദുര്‍ബലമായ പ്രവണതയ്ക്ക് അനുസൃതമായി ഭാരതി എയര്‍ടെല്ലും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഏറ്റവും വലിയ തിരിച്ചടി നേരിട്ടു.

കഴിഞ്ഞ ആഴ്ചയില്‍, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 722.43 പോയിന്റ് അഥവാ 0.86 ശതമാനം ഇടിഞ്ഞു, നിഫ്റ്റി 229.8 പോയിന്റ് അഥവാ 0.89 ശതമാനം ഇടിഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ മൂല്യത്തിലാണ് ഇടിവ് നേരിട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവയാണ് ടോപ് -10 പാക്കില്‍ നിന്ന് നേട്ടമുണ്ടാക്കിയത്.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 30,506.26 കോടി രൂപ ഇടിഞ്ഞ് 11,41,048.30 കോടി രൂപയായി.

ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 23,680.38 കോടി രൂപയുടെ ഇടിവ് നേരിട്ടു, മൂല്യം 10,82,658.42 കോടി രൂപയായി.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം (എംക്യാപ്) 12,253.12 കോടി രൂപ ഇടിഞ്ഞ് 5,67,308.81 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 11,164.29 കോടി രൂപ ഇടിഞ്ഞ് 20,00,437.77 കോടി രൂപയായി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം 7,303.93 കോടി രൂപ കുറഞ്ഞ് 15,11,375.21 കോടി രൂപയിലെത്തിയപ്പോള്‍ ഇന്‍ഫോസിസിന്റെ വിപണി മൂലധനം 2,139.52 കോടി രൂപ കുറഞ്ഞ് 6,13,750.48 കോടി രൂപയുമായി.

ഐസിഐസിഐ ബാങ്കിന്റെ മൂല്യം 1,587.78 കോടി രൂപ കുറഞ്ഞ് 9,59,540.08 കോടി രൂപയായി.

അതേസമയം എല്‍ഐസിയുടെ എംക്യാപ് 18,469 കോടി രൂപ ഉയര്‍ന്ന് 5,84,366.54 കോടി രൂപയായിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 17,492.02 കോടി രൂപ ഉയര്‍ന്ന് 8,82,400.89 കോടി രൂപയിലെത്തി. ബജാജ് ഫിനാന്‍സിന്റെ മൂല്യം 14,965.08 കോടി രൂപ ഉയര്‍ന്ന് 6,63,721.32 കോടി രൂപയുമായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുണ്ട്. 

Tags:    

Similar News