ആഗോള വിപണികളിൽ അനശ്ചിതത്വം, ഇന്ത്യൻ സൂചികകൾ ഫ്ലാറ്റായി തുറക്കാൻ സാധ്യത
- ഗിഫ്റ്റി നിഫ്റ്റി നേരിയ തോതിൽ ഉയർന്നു.
- ഏഷ്യൻ വിപണികൾ താഴ്ന്നു.
- യുഎസ് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു.
ആഗോള വിപണികളിലെ സൂചനകളനുസരിച്ച് ഇന്ത്യൻ വിപണി ഇന്ന് ഫ്ലാറ്റായി തുറക്കാൻ സാധ്യത. ഗിഫ്റ്റി നിഫ്റ്റി നേരിയ തോതിൽ ഉയർന്നു. ഏഷ്യൻ വിപണികൾ താഴ്ന്നു. യുഎസ് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 24,947 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 10 പോയിന്റിൻറെ നേട്ടം.
വാൾ സ്ട്രീറ്റ്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ പുനഃസ്ഥാപിച്ച കോടതി വിധി നിക്ഷേപകർ സ്വീകരിച്ചതോടെ വ്യാഴാഴ്ച യുഎസ് ഓഹരി വിപണി ഉയർന്ന് വ്യാപാരം അവസാനിച്ചു.
ഡൗ ജോൺസ് വ്യാവസായിക ശരാശരി 117.03 പോയിന്റ് അഥവാ 0.28% ഉയർന്ന് 42,215.73 ലെത്തി, എസ് ആൻറ് പി 23.62 പോയിന്റ് അഥവാ 0.40% ഉയർന്ന് 5,912.17 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 74.93 പോയിന്റ് അഥവാ 0.39% ഉയർന്ന് 19,175.87 ൽ ക്ലോസ് ചെയ്തു. എൻവിഡിയ ഓഹരി വില 3.2% ഉയർന്നു. ടെസ്ല ഓഹരി വില 0.43% ഉയർന്നു. ബോയിംഗ് ഓഹരികൾ 3.3% ഉയർന്നു. സെയിൽസ്ഫോഴ്സ് ഓഹരികൾ 3.3% ഇടിഞ്ഞു. ബെസ്റ്റ് ബൈ ഓഹരികൾ 7.3% ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ
വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ ഇടിവിൽ വ്യാപാരം നടത്തുന്നു. ജപ്പാന്റെ നിക്കി 1.55% ഇടിഞ്ഞു. ടോപ്പിക്സ് സൂചിക 1% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.4% ഇടിഞ്ഞു. കോസ്ഡാക്ക് 0.44% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 320.70 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 81,633.02 ലും നിഫ്റ്റി 81.15 പോയിന്റ് അഥവാ 0.33 ശതമാനം ഉയർന്ന് 24,833.60 ലും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് ഓഹരികളിൽ സൺ ഫാർമ, അദാനി പോർട്ട്സ്, എറ്റേണൽ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ഐടിസി, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ് എന്നി ഓഹരികൾ ഇടിവ് നേരിട്ടു. സെക്ടര്‍ സൂചികകളിൽ റിയലിറ്റി സൂചികകയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. സൂചിക 1.21 ശതമാനം ഉയർന്നു. മെറ്റൽ 0.89 ശതമാനവും, ഐടി 0.79 ശതമാനവും ഉയർന്നു അതേസമയം എഫ്എംസിജി സൂചിക ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.48 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.39 ശതമാനവും ഉയർന്നു.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,883, 24,934, 25,016
പിന്തുണ: 24,719, 24,668, 24,586
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 55,737, 55,899, 56,162
പിന്തുണ: 55,213, 55,051, 54,789
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മെയ് 29 ന് മുൻ സെഷനിലെ 0.76 ൽ നിന്ന് 0.86 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യവിക്സ്, 8.87 ശതമാനം കുത്തനെ ഇടിഞ്ഞ് 16.42 ലെവലിലെത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വ്യാഴാഴ്ച 884 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 4,286 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 85.48 ൽ ക്ലോസ് ചെയ്തു.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
മസഗോൺ ഡോക്ക്
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന്റെ സംയോജിത അറ്റാദായം 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 51% കുറഞ്ഞ് 325 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 663 കോടി രൂപയായിരുന്നു.
ബജാജ് ഓട്ടോ
ബജാജ് ഓട്ടോയുടെ സംയോജിത അറ്റാദായം 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 10% വാർഷിക വളർച്ച രേഖപ്പെടുത്തി. ഇത് 1,802 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,011 കോടി രൂപയായിരുന്നു.
ഓല ഇലക്ട്രിക്
ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഓല ഇലക്ട്രിക്കിന്റെ നാലാം പാദത്തിലെ നഷ്ടം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 416 കോടി രൂപയിൽ നിന്ന് 870 കോടി രൂപയായി വർദ്ധിച്ചു.
സുസ്‌ലോൺ എനർജി
സുസ്‌ലോൺ എനർജി 365% സംയോജിത അറ്റാദായ വളർച്ച രേഖപ്പെടുത്തി. ഇത് 1,182 കോടി രൂപയായി.
ലെമൺ ട്രീ ഹോട്ടൽസ്
ലെമൺ ട്രീ ഹോട്ടൽസ് മാർച്ച് പാദത്തിലെ ഫലങ്ങൾ പ്രഖ്യാപിച്ചു.സംയോജിത അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 26% വർദ്ധിച്ച് 84.6 കോടി രൂപയായി.
അമര രാജ
നാലാം പാദത്തിൽ അമര രാജയുടെ അറ്റാദായം 30% കുറഞ്ഞ് 162 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 229.8 കോടി രൂപയായിരുന്നു.
