വിഭജന പ്രക്രിയക്ക് തുടക്കം കുറിച്ച് വേദാന്ത; മെറ്റല്‍ ഉപകമ്പനി പ്രഖ്യാപിച്ചു

  • വേദാന്ത ലിമിറ്റഡിനെ 6 വ്യത്യസ്ത ലിസ്‍റ്റഡ് കമ്പനികളാക്കി വിഭജിക്കുന്നതാണ് പദ്ധതി
  • 12-15 മാസത്തിനുള്ളിൽ പുനഃക്രമീകരണം പൂർത്തിയാകും

Update: 2023-10-11 08:34 GMT

വേദാന്ത ലിമിറ്റഡ് തങ്ങളുടെ വിഭജന പദ്ധതി നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചു. കമ്പനിയില്‍ നിന്ന് വേര്‍പെടുത്തി ആദ്യം രൂപീകരിക്കുന്ന കമ്പനിയായി വേദാന്ത ബേസ് മെറ്റൽസ് ലിമിറ്റഡ് നിലവില്‍ വന്നു. വേദാന്തയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് ഇത്. വേദാന്തയുടെ ബേസ് മെറ്റൽ ബിസിനസ് ഇനി ഈ കമ്പനിയുടെ കീഴിലായിരിക്കും

കഴിഞ്ഞ മാസമാണ്, വേദാന്തയുടെ ഡയറക്റ്റര്‍ ബോര്‍ഡ് ഒരു പ്യുവർ-പ്ലേ, അസറ്റ്-ഓണർ ബിസിനസ്സ് മോഡലിന് അംഗീകാരം നൽകിയത്. ആറ് വ്യത്യസ്ത ലിസ്റ്റഡ് കമ്പനികളായി വിഭജിക്കുന്ന പദ്ധതിയാണിത്. 12-15 മാസത്തിനുള്ളിൽ പുനഃക്രമീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

"സെബി ലിസ്‌റ്റിംഗ് മാനദണ്ഡങ്ങളിലെ  'വേദാന്ത ബേസ് മെറ്റൽസ് ലിമിറ്റഡ്'  2023 ഒക്ടോബർ 9ന് സ്ഥാപിതമായി," റെഗുലേറ്ററി ഫയലിംഗിൽ വേദാന്ത ലിമിറ്റഡ് പറഞ്ഞു.

വേദാന്ത ലിമിറ്റഡിന് പുറമെ വേദാന്ത അലൂമിനിയം, വേദാന്ത ഓയിൽ ആന്‍ഡ് ഗ്യാസ്, വേദാന്ത പവർ, വേദാന്ത സ്റ്റീൽ ആൻഡ് ഫെറസ് മെറ്റീരിയല്‍സ്, വേദാന്ത ബേസ് മെറ്റൽസ് എന്നീ അഞ്ച് പുതിയ ലിസ്റ്റഡ് സ്ഥാപനങ്ങളെ കൂടി സൃഷ്ടിക്കുന്നതാണ് പദ്ധതി. മാതൃ സ്ഥാപനമായ വേദാന്ത റിസോഴ്‌സ്, 640 കോടി ഡോളർ വായ്പാ കുടിശ്ശികയില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്. 

റേറ്റിംഗ് തരംതാഴ്ത്തലും കടബാധ്യതകൾ നിറവേറ്റുന്നതിനെ കുറിച്ചുള്ള ആശങ്കകളും കാരണം വേദാന്ത റിസോഴ്‌സസ് ഫണ്ട് സ്വരൂപിക്കാൻ പാടുപെടുകയാണ്. പുതിയ ക്രമീകരണങ്ങളിലൂടെ വായ്പാ പ്രതിസന്ധിയെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News