വിന്യാസ് ഇന്നൊവേറ്റീവ് ലിസ്റ്റിംഗ് 100% പ്രീമിയതോടെ

വാലിയന്റ് ലബോറട്ടറീസ് 15.08 ശതമാനം പ്രീമിയതോടെ ലിസ്റ്റ് ചെയ്തു

Update: 2023-10-06 06:03 GMT

വിന്യാസ് ഇന്നൊവേറ്റീവ് ടെക്‌നോളജീസ് ഇഷ്യൂ 100 ശതമാനം പ്രീമിയതോടെ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 165 രൂപയിൽ നിന്ന് 165 രൂപ മെച്ചപ്പെട്ട് 330 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്.

ഇഷ്യൂവിലൂടെ കമ്പനി സ്വരൂപിച്ചത് 54.66 കോടി രൂപയാണ്. ഇഷ്യൂ തുക പ്രവർത്തന മൂലധന ആവശ്യങ്ങള്‍,  പൊതു കോർപ്പറേറ്റ്  ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കും.

2001-ൽ സ്ഥാപിതമായ, വിന്യാസ് ഇന്നൊവേറ്റീവ് ടെക്നോളജീസ് ലിമിറ്റഡ്,   ആഗോള ഇലക്ട്രോണിക് വ്യവസായത്തിലെ  ഉപകരണ, ഡിസൈൻ നിർമ്മാതാക്കള്‌‍ക്കായി ഡിസൈൻ, എന്‍ജിനീയറിംഗ്,   ഇലക്ട്രോണിക്സ് നിർമ്മാണ സേവനങ്ങൾ നൽകി വരുന്നു.

പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി), അസംബ്ലി (പിസിബിഎ), കോക്ക്പിറ്റുകൾ, ഇൻഫ്ലൈറ്റ് സിസ്റ്റങ്ങൾ, ലാൻഡിംഗ് സിസ്റ്റങ്ങൾ, മെഡിക്കൽ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ എന്നിവ പോലുള്ള സുരക്ഷാ-നിർണ്ണായക സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ബോക്സ് ബിൽഡുകൾ തുടങ്ങയവ വിന്യാസിന്റെ സൊല്യൂഷനുകളിൽ ഉൾപ്പെടുന്നു

വാലിയന്റ് ലബോറട്ടറീസ് 

വാലിയന്റ് ലബോറട്ടറീസ് ഓഹരികൾ 15.08 ശതമാനം പ്രീമിയത്തോടെ 162.15 രൂപയില്‍ വിപണിയിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 145 രൂപയായിരുന്നു. കമ്പനി ഇഷ്യൂ വിലൂടെ 1.09 കോടി ഓഹരികള്‍ നല്‍കി 152.46 കോടി രൂപയാണ് സ്വരൂപിച്ചത്.

1980ല്‍ മുംബൈയ്ക്കടുത്ത് പല്‍ഗഡിലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിക്ക് മികച്ച ഗവേഷണ വികസന സൗകര്യവുമുണ്ട്. കമ്പനി മുഖ്യമായും പാരസെറ്റമോള്‍ ബള്‍ക്ക് ഡ്രഗ് ഉല്‍പ്പാദനത്തിലാണ് ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത്.  സ്ഥാപിതശേഷി പ്രവതിവര്‍ഷം 9000 ടണ്ണാണ്. പാരാസെറ്റമോള്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃവസ്തുക്കള്‍ ചൈനയില്‍നിന്നും കംബോഡിയയില്‍നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

ഉപകമ്പനിയായ വാലിയന്റ് അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്തിലെ ബറൂച്ചയില്‍ സ്ഥാപിക്കുന്ന ഫാക്ടറിയുടെ മൂലധന, പ്രവര്‍ത്തനമൂലധനാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇഷ്യു തുക മുഖ്യമായും ഉപയോഗിക്കുക.

Tags:    

Similar News