വൊഡാഫോണ്‍-ഐഡിയ ഓഹരി റാലി തുടരുന്നു

Update: 2024-01-01 06:30 GMT

2024 ജനുവരി 1 തിങ്കളാഴ്ച ബിഎസ്ഇയില്‍ വ്യാപാര തുടക്കത്തില്‍ വൊഡാഫോണ്‍-ഐഡിയ (വിഐ) ഓഹരി വില 15 ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 18.42 രൂപയിലെത്തി.

2023 വര്‍ഷത്തിലെ അവസാന വ്യാപാര ദിനമായ ഡിസംബര്‍ 29ന് എന്‍എസ്ഇയില്‍ വിഐ ഓഹരി 20.75 ശതമാനം ഉയര്‍ന്ന് 16.00 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.

കഴിഞ്ഞ ആറ് മാസത്തിനിടെ, വി ഐ ഓഹരികള്‍ 114 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.

പ്രൊമോട്ടര്‍മാരില്‍ നിന്നും കമ്പനിയിലേക്ക് പണമൊഴുക്ക് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു വിഐയുടെ ഓഹരി വില മുന്നേറുന്നത്.

നേരിട്ടോ, പരോക്ഷമായോ പ്രൊമോട്ടര്‍മാര്‍ വി ഐയിലേക്ക് 2000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കുമെന്ന് 2023-ലെ ജൂണ്‍ പാദഫലങ്ങള്‍ പ്രഖ്യാപിക്കവേ കമ്പനി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News