ആഭ്യന്തര വിപണിയിൽ യുദ്ധഭീതി തുടരുന്നു; സൂചികകൾ മൂന്നാം നാളും ഇടിവിൽ

  • വിദേശ നിക്ഷേപകരുടെ വർധിച്ചു വരുന്ന വില്പന ഇടിവിന് ആകാം കൂട്ടി
  • ബ്രെൻ്റ് ക്രൂഡ് 0.58 ശതമാനം ഉയർന്ന് ബാരലിന് 90.62 ഡോളറിലെത്തി
  • സെക്ടറൽ സൂചികകളിൽ നിഫ്റ്റി എനർജി, മെറ്റൽ, ഓട്ടോ, ഫാർമാ സൂചികകൾ നേട്ടത്തിലെത്തി

Update: 2024-04-16 05:30 GMT

ആഭ്യന്തര സൂചികകൾ മൂന്നാം നാളും ഇടിവിൽ തന്നെയാണ് വ്യാപാരം ആരംഭിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധഭീതി വിപണിയെ തളർത്തി. വിദേശ നിക്ഷേപകരയുടെ വർധിച്ചു വന്ന വില്പനയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ഇടിവിന് ആക്കം കൂട്ടി. അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ യുഎസ് ട്രഷറി ബോണ്ട് യീൽഡുകളിലുണ്ടായ വർദ്ധനവും ഇടിയാന്‍  കാരണമായി.

സെൻസെക്‌സ് 334.28 പോയിൻ്റ് അഥവാ 0.46 ശതമാനം താഴ്ന്ന് 73,065.50ലും നിഫ്റ്റി 86.50 പോയിൻ്റ് അഥവാ 0.39 ശതമാനം താഴ്ന്ന് 22,186 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

സെൻസെക്സിൽ  ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസെർവ്, എൻടിപിസി, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾ ഇടിവിലാണ്. ടൈറ്റൻ കമ്പനി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ, മാരുതി തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം തുടരുന്നു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി എനർജി, മെറ്റൽ, ഓട്ടോ, ഫാർമാ സൂചികകൾ നേട്ടത്തിലെത്തി. നിഫ്റ്റി ബാങ്ക്, റിയൽറ്റി, ഐടി സൂചികകൾ ഇടവിലാണ്. സ്മാൾ ക്യാപ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടത്തിലാണ്.  

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെ.

പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പ ഡേറ്റയും ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങളും വിപണിയെ ഇടിവിലേക്ക് നയിച്ചു,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡിൻ്റെ സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.

ബ്രെൻ്റ് ക്രൂഡ് 0.58 ശതമാനം ഉയർന്ന് ബാരലിന് 90.62 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.82 ശതമാനം ഉയർന്ന് 2402.30 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 83.53 ലെത്തി

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ  (എഫ്ഐഐ) തിങ്കളാഴ്ച 3,268 കോടി രൂപയുടെഓഹരികൾ വിറ്റു.

"ഇറാന്റെ ഇസ്രയേലിനെതിരായ ആക്രമണത്തിന് മറുപടിയുണ്ടാകും" എന്ന ഇസ്രായേൽ സൈനിക മേധാവിയുടെ പ്രസ്താവന മിഡിൽ ഈസ്റ്റിൽ സംഘർഷം വർദ്ധിക്കാനുള്ള സാധ്യത ഉയർത്തി. ഇസ്രായേൽ പ്രതികരണത്തിൻ്റെ സമയവും സ്വഭാവവും ഞങ്ങൾക്ക് അറിയില്ല. ഇത് സമീപകാലത്ത് വിപണികളെ ദുർബലമാക്കാൻ സാധ്യതയുണ്ട്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

തിങ്കളാഴ്ച സെൻസെക്സ് 845.12 പോയിൻ്റ് അഥവാ 1.14 ശതമാനം ഇടിഞ്ഞ് 73,399.78 ലും നിഫ്റ്റി 246.90 പോയിൻ്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 22,272.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News