വിപണി അടുത്ത 12 മാസത്തേക്ക് എങ്ങോട്ട്?

പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ശുഭാപ്തിവിശ്വാസം

Update: 2025-11-19 12:55 GMT

ഇന്ത്യന്‍ ഓഹരി വിപണി അടുത്ത 12 മാസത്തേക്ക് എങ്ങോട്ട്? സെന്‍സെക്സ് ഒരു ലക്ഷം കടക്കുമോ? അതോ വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദ്ദത്തില്‍ വിപണി തളരുമോ? ലോകത്തെ മുന്‍നിര ബ്രോക്കറേജുകളായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ഗോള്‍ഡ്മാന്‍ സാക്സും യുബിഎസും പറയുന്നത് എന്താണെന്ന് നോക്കാം.

പുതുവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ബ്രോക്കറേജുകള്‍. വില്‍പ്പന സമ്മര്‍ദ്ദവും ഓഹരികളുടെ ഉയര്‍ന്ന മൂല്യത്തിലും ജാഗ്രത വേണമെന്നും അനലിസ്റ്റുകള്‍.ആഗോളതലത്തില്‍ യുഎസ് താരിഫ് ഭീഷണികളും ആഭ്യന്തരതലത്തില്‍ കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ചയിലെ മാന്ദ്യവും കാരണം വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. എങ്കിലും, ഭൂരിഭാഗം ബ്രോക്കറേജുകളും ഇന്ത്യന്‍ വിപണിയില്‍ ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വരുന്നത്.

സാമ്പത്തിക വളര്‍ച്ചാ ചക്രം അനുകൂലമാവുകയാണ്. 2026 ഡിസംബറോടെ സെന്‍സെക്സ് 1,07,000 എന്ന ചരിത്ര നേട്ടം കൈവരിച്ചേക്കാമെന്നാണ മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്.ആഭ്യന്തര ഡിമാന്‍ഡിന് പ്രാധാന്യം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു.റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹാവെല്‍സ് ഇന്ത്യ, ടൈറ്റന്‍ കമ്പനി എന്നിവയാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ നിക്ഷേപക ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്സിന് ഏറ്റവും വലിയ വിശ്വാസം പ്രതിരോധ മേഖലയിലാണ്. പിടിസി ഇന്‍ഡസ്ട്രീസ് ആണ് പ്രിയപ്പെട്ട ഓഹരിയെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം, ജാഗ്രതാ മുന്നറിയിപ്പാണ് യുബിഎസ് നല്‍കിയത്.

കമ്പനികളുടെ അടിസ്ഥാനപരമായ പ്രകടനത്തെ അപേക്ഷിച്ച് ഇന്ത്യന്‍ ഓഹരികള്‍ക്ക് ഇപ്പോഴും വില കൂടുതലാണ്.ചില്ലറ നിക്ഷേപകരുടെ ഒഴുക്ക് വിപണിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, വിദേശ നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദം ശ്രദ്ധിക്കണമെന്നും ബ്രോക്കറേജ് പറയുന്നു. ഫ്രാങ്ക്ലിന്‍ ടെമ്പിള്‍ട്ടണ്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റ അക്ക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെങ്കിലും, 2027 സാമ്പത്തിക വര്‍ഷത്തില്‍ 16% മുതല്‍ 17% വരെ ശക്തമായ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കിയത്. ഇതിന് പ്രധാനമായും കാരണം ധനകാര്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയായിരിക്കുമെന്നും അവര്‍ പറയുന്നു.

എംകെ ഗ്ലോബല്‍: നിലവിലെ നിഫ്റ്റി പ്രൈസ്-ഏണിംഗ്സ് ) അനുപാതം 20.6 ആണ്. ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് വലിയ നേട്ടങ്ങള്‍ക്ക് സാധ്യത കുറവാണ്. ഓഹരി തിരഞ്ഞെടുപ്പും , സെക്ടര്‍ തിരഞ്ഞെടുപ്പും നിര്‍ണ്ണായകമാകും. മോഡല്‍ പോര്‍ട്ട്ഫോളിയോയില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും വ്യക്തമാക്കി.

Tags:    

Similar News