വിപ്രോ ഓഹരികള്‍ക്ക് ഇടിവ്
- 60 ശതമാനം ഓഹരികളാണ് എടുത്തിട്ടുള്ളത്.
- ഓഹരികള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് വിപ്രോയ്ക്ക് ഇടിവ് സംഭവിച്ച
ബിഎസ്ഇയില്‍ ഇന്ന് ( ഫെബ്രുവരി 14 ) തുടക്കത്തിൽ വിപ്രോ 12.15 രൂപ അഥവാ 2.37 ശതമാനം കുറഞ്ഞ് 500.00 രൂപയായി. ഇന്‍സര്‍ടെക് സ്ഥാപനമായ ആഗ്‌നെ ഗ്ലോബല്‍ ഇങ്കും, അതിന്റെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഫിലിയേറ്റ് ആഗ്‌നെ ഗ്ലോബല്‍ ഐടി സർവീസും ഏറ്റെടുത്തതിനെ തുടര്‍ന്നാണ് വിപ്രോയ്ക്ക് ഇടിവ് സംഭവിച്ചത്. ഏകദേശം66 മില്യണ്‍ ഡോളറിന്റെ ഇടപാടായിരുന്നു ഇത്. .
ഈ രണ്ടു കമ്പനികളുടെ 60 ശതമാനം ഓഹരികളാണ് എടുത്തിട്ടുള്ളത്. ബാക്കിയുള്ളവ ഒരു നിശ്ചിത കാലയളവിനുള്ളില്‍ വാങ്ങാനുള്ള ഓപ്ഷനുണ്ട്. ഈ നിക്ഷേപത്തിലൂടെ, വിപ്രോ ആഗ്നെയിലെ ഭൂരിഭാഗം ഷെയര്‍ഹോള്‍ഡറായി മാറുന്നു. വിപ്രോയുടെയും ആഗ്നെയുടെയും സംയോജിത കഴിവുകളും സാധ്യതകളും ഉപയോഗപ്പെടുത്തുക, പ്രോപെര്‍ട്ടി ആന്‍ഡ് കാഷ്വാലിറ്റി (പി ആന്‍ഡ് സി) മേഖലയിലെ ക്ലയന്റുകള്‍ക്ക് മെച്ചപ്പെട്ട മൂല്യം, വേഗത, വ്യത്യസ്ത സേവനങ്ങള്‍ എന്നിവ നല്‍കാന്‍ ഇടപാടിലൂടെ സഹായകമാകും.
