വണ്ടർലാ എക്കാലത്തെയും ഉയർന്ന വിലയിൽ

  • ബാങ്കിങ് ഓഹരികളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
  • രണ്ടാം പാദഫലത്തിൽ 3.3 കോടി രൂപയുടെ അറ്റാദായം രേഖപെടുത്തി കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൽ.
  • കല്യാൺ ജ്വലേഴ്‌സ് 2.18 ശതമാനത്തിന്റെ നേട്ടത്തിൽ 304.64 രൂപയിൽ ക്ലോസ് ചെയ്തു

Update: 2023-11-03 11:48 GMT

നവംബർ മൂന്നിലെ വ്യപാരം അവസാനിച്ചപ്പോൾ വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികളിൽ കുതിച്ചുചാട്ടം. ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന നിരക്കായ 952.85 രൂപ വരെ വ്യാപാരമധ്യേ എത്തി. ഇത് എക്കാലത്തെയും ഉയർന്ന വിലയാണ്.  ഇന്നലത്തെ ക്ലോസിങ് പ്രൈസായ 890.45 രൂപയിൽ നിന്നും 5.73 ശതമാനം ഉയർന്ന് 941.45 രൂപയിൽ ഓഹരികൾ ക്ലോസ് ചെയ്തത്.

ഒക്ടോബർ 25-ന് കമ്പനിക്ക് ചെന്നൈ പ്രോജക്റ്റിന് തമിഴ്‌നാട് സർക്കാരിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും ക്ലിയറൻസുകളും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും (എൻ‌ഒ‌സി) ലഭിച്ചിരുന്നു. ഇതിനു ശേഷം ഇതുവരെ കമ്പനിയുടെ ഓഹരികൾ 15 ശതമാനത്തോളം ഉയർന്നു. ഈ പ്രധാന പദ്ധതിക്ക് പുറമെ ഒഡിഷ പാർക്കിന്റെ നിർമാണവും കമ്പനി നടത്തി വരുന്നുണ്ട്.

ബാങ്കിങ് ഓഹരികളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് 2.61 ശതമാനവും സിഎസ്ബി ബാങ്ക് 2.38 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 2.24 ശതമാനവും ഫെഡറൽ ബാങ്ക് 1.45 ശതമാനവും നേട്ടത്തോടെ വ്യാപാരം നിർത്തി.

കല്യാൺ ജ്വലേഴ്‌സ് 2.18 ശതമാനത്തിന്റെ നേട്ടത്തിൽ 304.64 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നത്തെ ഉയർന്ന വില 306 രൂപയാണ്. 52 ആഴ്‌ചയിലെ ഉയർന്ന വില 309.75 രൂപ. കേരളം ആയുർവേദ ഓഹരികൾ നേരിയ നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ചു. ഓഹരികൾ 1.98 ശതമാനം ഉയർന്ന് 213.9 രൂപയിൽ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്യാർഡ് ഓഹരികളിൽ നേരിയ ഇടിവ്. ഓഹരികൾ 0.58 ശതമാനത്തിന്റെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 945.05 രൂപയിൽ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയില്‍ ഓഹരികൾ ഇടിവ് തുടരുന്നു. ഓഹരികൾ ഇന്ന് മാത്രം 5.67 ശതമാനത്തിന്റെ നഷ്ടമാണ് നിക്ഷേപകർക്ക് നൽകിയത്. പതിനാല് രൂപയോളം ഇന്നത്തെ വ്യാപാരത്തിൽ നഷ്ടം നൽകി. 

കൊച്ചിൻ മിനറൽ ആൻഡ് റൂട്ടെയ്ല്‍ പാദഫലം

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 3.3 കോടി രൂപയുടെ അറ്റാദായം രേഖപെടുത്തി കൊച്ചിൻ മിനറൽ ആൻഡ് റൂട്ടെയ്ല്‍. മുൻ  വർഷത്തെ ഇതേ കാലയളവിൽ അറ്റാദായം 18 കോടി രൂപയായിരുന്നു. മൊത്തം വരുമാനം രണ്ടാം പാദത്തിൽ 51 കോടി രൂപ. ഇത് മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 118 കോടി രൂപയായിരുന്നു.

Full View


Tags:    

Similar News