ഡബ്ല്യുടിഐ ക്രൂഡ്, നാച്ചുറൽ ഗ്യാസ് എൻഎസ്‌ഇ ഓപ്‌ഷനിൽ ഒക്‌ടോബർ 9 മുതൽ
ഒക്ടോബര് 16ന് ആരംഭിക്കുമെന്നായിരുന്നു സെപ്റ്റാബെർ 26 ന് എൻഎസ്ഇ പ്രഖ്യാപിച്ചിരുന്നത്.
ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിന്റെ ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ, നാച്ചുറൽ ഗ്യാസ് ഫ്യൂച്ചേഴ്‌സ് കരാറുകളിലെ ഓപ്ഷനുകൾ, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) യുടെ കമ്മോഡിറ്റി ഡെറിവേറ്റീവ് സെഗ്‌മെന്റിൽ ലഭ്യമാകും . ഒക്‌ടോബർ 9 മുതലായിരിക്കു൦ ഇത് നിലവിൽ വരിക.
ചരക്ക് ഡെറിവേറ്റീവ് വിഭാഗത്തിൽ NYMEX WTI ക്രൂഡ് ഓയിൽ, നാച്ചുറൽ ഗ്യാസ് ഫ്യൂച്ചേഴ്‌സ് കരാറുകളിൽ ഓപ്‌ഷനുകൾ ആരംഭിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ നിന്ന് അനുമതി ലഭിച്ചുതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) അറിയിച്ചു.
ഒക്ടോബര് 16ന് ആരംഭിക്കുമെന്നായിരുന്നു സെപ്റ്റാബെർ 26 ന് എൻഎസ്ഇ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അത് ഒക്ടോബർ 9 ലേക്ക് പുനഃക്രമീകരിച്ചു.
ഫ്യൂച്ചേഴ്‌സ് കരാറുകളിലെ ഓപ്‌ഷനുകൾ ചേർക്കുന്നത് മൊത്തത്തിലുള്ള ചരക്ക് വിഭാഗത്തിൽ എൻഎസ്ഇയുടെ ഉൽപ്പന്ന ഓഫർ വർദ്ധിപ്പിക്കും. മാർക്കറ്റ് പങ്കാളികൾക്ക്, പ്രത്യേകിച്ച് കോർപ്പറേറ്റുകൾ, മൂല്യ ശൃംഖല പങ്കാളികൾ, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ എന്നിവർക്ക് അവരുടെ റിസ്കുകൾ ക്ലുറക്കുന്നതിനു കൂടുതൽ കാര്യക്ഷമമായ മാർഗം നൽകുന്ന വിധത്തിലാണ് ഈ കരാറുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് എക്‌സ്‌ചേഞ്ച് പറഞ്ഞു.
മെയ് 15-ന് എൻഎസ്ഇ അതിന്റെ കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗത്തിൽ രൂപയുടെ മൂല്യമുള്ള NYMEX WTI ക്രൂഡ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് ഫ്യൂച്ചേഴ്സ് കരാറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം മേഖലകളിലുടനീളമുള്ള 100 ലധികം ട്രേഡിംഗ് അംഗങ്ങൾ ഈ കരാറുകളിൽ ഇടപാട് നടത്തിയിട്ടുണ്ട്.
ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിന്റെ (NYMEX) ഓയിൽ ഫ്യൂച്ചേഴ്സ് കരാറിന്റെ അടിസ്ഥാന ചരക്കാണ് ഡബ്ല്യുടിഐ. കൂടാതെ, ക്രൂഡ് ഓയിൽ ഡെറിവേറ്റീവുകൾ (ബ്രന്റ്, ഡബ്ല്യുടിഐ) എന്നിവയാണ് കമ്മോഡിറ്റി ഡെറിവേറ്റീവ് സ്‌പെയ്‌സിൽ ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങൾ.
