പേടിഎം, സൊമാറ്റോ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍

ഒരു മാസത്തിനിടെ സൊമാറ്റോ ഓഹരി 8.5 ശതമാനം ഉയര്‍ന്നു

Update: 2023-10-11 10:33 GMT

വണ്‍97 കമ്മ്യൂണിക്കേഷന്‍സ് എന്ന പേരില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പേടിഎമ്മിന്റെ ഓഹരിയും സൊമാറ്റോയുടെ ഓഹരിയും ഇന്ന് (ഒക്ടോബര്‍ 11) 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി.

പേടിഎം ഓഹരി വില ഇന്ന് 977 രൂപയിലെത്തി. ഇന്നലെ (ഒക്ടോബര്‍ 10) 949.70 രൂപയിലായിരുന്നു ഓഹരി ക്ലോസ് ചെയ്തത്.

ഒരു മാസത്തിനിടെ 6.5 ശതമാനത്തോളമാണ് പേടിഎമ്മിന്റെ ഓഹരി ഉയര്‍ന്നത്.

സൊമാറ്റോയുടെ ഓഹരി വില ഇന്ന് എന്‍എസ്ഇയില്‍ 109.15 രൂപ വരെയെത്തി.

ഇന്നലെ (ഒക്ടോബര്‍ 10) 106.05 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഒരു മാസത്തിനിടെ സൊമാറ്റോ ഓഹരി 8.5 ശതമാനം ഉയര്‍ന്നു.

Tags:    

Similar News