സൊമാറ്റോയുടെ ഓഹരിയില്‍ 6% വര്‍ധന

  • എല്‍ ആന്‍ഡ് ടിക്കും നേട്ടം
  • സൊമാറ്റോയ്ക്ക് നേട്ടം, ഡൊമിനോസ്, നൈക എന്നിവയുടെ ഓഹരികള്‍ ഉയര്‍ന്നേക്കും.

Update: 2023-10-05 11:45 GMT

സൊമാറ്റോ യുടെ ഓഹരികളില്‍ ഒക്ടോബർ അഞ്ചിന്   ആറ് ശതമാനത്തിന്റെ വര്‍ധന. ഇതോടെ ഓഹരി വില 107.70 രൂപയായി. തുടര്‍ച്ചയായി 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇത്തവണ രാജ്യം ഐസിസി ക്രിക്കറ്റ് വോള്‍ഡ് കപ്പിന് വേദിയാകുന്നതോടെ കാര്യമായ മുന്നേറ്റമാണ് സൊമാറ്റോ പ്രതീക്ഷിക്കുന്നത്. അതിനാല്‍ നിക്ഷേപകരും സൊമാറ്റോയുടെ ഓഹരിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 110 രൂപ എന്ന നിലയിലേക്ക് എത്തുന്ന ഓഹരി മൂല്യം 120 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സൊമാറ്റോയ്ക്ക് നേട്ടമുണ്ടാക്കുന്നതോടെ മൊത്തത്തിലുള്ള റെസ്റ്റോറന്റ് ഉപഭോഗം ഉയരുമെന്ന് ബ്രോക്കറേജായ ജെഫറീസും പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല യാത്രാ ടിക്കറ്റുകള്‍, ഭക്ഷണ-പാനീയങ്ങള്‍ കായിക മേഖലയുമായി ബന്ധപ്പെട്ട വസ്തുകള്‍ എന്നിവയ്ക്ക് ആവശ്യക്കാരേറുമെന്നും ജെഫറീസ് വിലയിരുത്തുന്നു. അതിനാല്‍ ലോകകപ്പ് തരംഗത്തില്‍ ഡൊമിനോസ്, നൈക, നസാര എന്നിവ ഉപഭോക്തൃ ഓഹരികളില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കൂടാതെ ഹോസ്പിറ്റാലിറ്റി മേഖലയും പ്രതീക്ഷയിലാണ്. ഹോട്ടലുകള്‍, എയര്‍ലൈന്‍ വിപണികള്‍ക്കും ഇത് ഗുണം ചെയ്യും.

എല്‍ ആന്‍ഡ് ടി

എല്‍ ആന്‍ഡ് ടി ഓഹരികളില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധന. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 2500 കോടി രൂപ മുതല്‍ 5000 കോടി രൂപ വരെ മൂല്യം വരുന്ന ഓര്‍ഡറുകള്‍ നേടിയതിന് പിന്നാലെയാണ് ഈ മുന്നേറ്റം. ബെംഗളുരുവില്‍ റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള കരാര്‍ കമ്പനി നേടിയതാണ് വിപണിയില്‍ നേട്ടമായത്. 3,627 അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പാണ് നിര്‍മിക്കുക. 3114 രൂപയാണ് ഓഹരി മൂല്യം.


Tags:    

Similar News