നഷ്ടം നികത്തി സൂചികകൾ; സെന്‍സെക്‌സ് 61,871 കടന്നു; നിഫ്റ്റി 18,403ൽ

നിഫ്റ്റി മീഡിയ, റിയാലിറ്റി എന്നിവ ചുവപ്പിലായിരുന്നെങ്കിലും ബാങ്ക്, പി എസ് യു ബാങ്ക്, എഫ് എം സി ജി, ഓട്ടോ, ഐടി, മെറ്റൽസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിങ്ങനെയെല്ലാം പച്ചയിലാണ് അവസാനിച്ചത്.

Update: 2022-11-15 10:33 GMT

daily stock market updates 

കൊച്ചി: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. സെന്‍സെക്‌സ് 248.84 പോയിന്റ് ഉയര്‍ന്ന് 61,872.99 ലും, നിഫ്റ്റി 74.25 പോയിന്റ് ഉയര്‍ന്ന് 18,403.40 ലുമാണ് ക്ലോസ് ചെയ്തത്. ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തില്‍ ആരംഭിച്ചെങ്കിലും പിന്നീട് വിപണി നഷ്ടത്തിലേക്ക് നീങ്ങിയിരുന്നു.

നിഫ്റ്റി മീഡിയ, റിയാലിറ്റി എന്നിവ ചുവപ്പിലായിരുന്നെങ്കിലും ബാങ്ക്, പി എസ് യു ബാങ്ക്, എഫ് എം സി ജി, ഓട്ടോ, ഐടി, മെറ്റൽസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിങ്ങനെയെല്ലാം പച്ചയിലാണ് അവസാനിച്ചത്.

എൻഎസ്ഇ 50ലെ 36 ഓഹരികൾ മാത്രം ഇന്ന് ഉയർന്നപ്പോൾ 14 എണ്ണം താഴ്ചയിലായിരുന്നു.

ഓ എൻ ജി സി, പവർ ഗ്രിഡ്, ഐ സി ഐ സി ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക്ക് സിമെന്റ് എന്നീ ഓഹരികളാണ് ഇന്ന് വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, സിപ്ല, ഗ്രാസിം, ബജാജ് ഫിൻസേർവ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.

ഇന്നലെ സെന്‍സെക്‌സ് 170.89 പോയിന്റ് നഷ്ടത്തില്‍ 61,624.15 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 20.55 പോയിന്റ് താഴ്ന്ന് 18,329.15 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 60.30 പോയിന്റ് ഇടിഞ്ഞു 42,0767.75 ലാണ് അവസാനിച്ചത്.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയെല്ലാം നേട്ടത്തിലായിരുന്നു. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 58.50 പോയിന്റ് ഉയർന്നു വ്യാപാരം നടത്തുന്നു.

ഇന്നലെ അമേരിക്കന്‍ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലണ്ടൻ ഫുട്‍സീയും പാരീസ് യുറോനെക്സ്റ്റും ഇന്നും നഷ്ടത്തിൽ തന്നെ തുടങ്ങി.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 92.23 ലാണ് വ്യാപാരം നടത്തുന്നത്.

രൂപ 81.14ൽ വ്യാപാരം നടക്കുന്നു.

Tags:    

Similar News