ബാങ്കിങ് മുന്നേറ്റം, ആദ്യഘട്ട വ്യാപാരം നേട്ടത്തില്‍

Update: 2022-11-23 05:45 GMT

share market news 



ബാങ്കിങ് ഓഹരികളിലെ മുന്നേറ്റവും, ആഗോള വിപണികളിലെ ശക്തമായ പ്രവണതയും ആദ്യഘട്ട വ്യാപാരത്തില്‍ വിപണി മികച്ച നേട്ടത്തില്‍ ആരംഭിക്കുന്നതിനു കാരണമായി. ചൊവ്വാഴ്ചയിലെ മുന്നേറ്റം തുടര്‍ന്ന് കൊണ്ട് ആദ്യ ഘട്ടത്തില്‍ സെന്‍സെക്‌സ് 361.94 പോയിന്റ് ഉയര്‍ന്ന് 61,780.90 ലും നിഫ്റ്റി 81.2 പോയിന്റ് നേട്ടത്തില്‍ 18,325.40 ലും എത്തി.

10 .15 നു വിപണിയില്‍ സെന്‍സെക്‌സ് 95.86 പോയിന്റ് വര്‍ധിച്ച് 61,514.82 ലും നിഫ്റ്റി 21.80 പോയിന്റ് വര്‍ധിച്ച് 18,266 ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടൈറ്റന്‍, കൊട്ടക് മഹിന്ദ്ര ബാങ്ക്, ഡോ. റെഡ്ഢി, വിപ്രോ, ബജാജ് ഫിന്‍സേര്‍വ്, മാരുതി, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക് എന്നിവ നേട്ടത്തിലാണ്.

ഐ ടി സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അള്‍ട്രാ ടെക്ക് സിമന്റ്, പവര്‍ ഗ്രിഡ്, എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ഹോങ്കോങ്, എന്നിവ മുന്നേറുമ്പോള്‍ ഷാങ്ഹായ് ദുര്‍ബലമായി കാണപ്പെട്ടു. ചൊവ്വാഴ്ച യു എസ വിപണിയും ലാഭത്തിലാണ് അവസാനിച്ചത്. ചൊവ്വാഴ്ച സെന്‍സെക്‌സ് 274.12 പോയിന്റ് ഉയര്‍ന്ന് 61,418.96 ലും നിഫ്റ്റി 84.25 പോയിന്റ് ഉയര്‍ന്ന് 18,244.20 ലുമാണ് അവസാനിച്ചത്.

അന്താരാഷ്ട്ര ക്രൂഡ് വില 0 .03 ശതമാനം ഇടിഞ്ഞ് ബാരലിന് 88.32 ഡോളറായി. വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 697.83 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News