അടുക്കളയില്‍ വീണ്ടും 'വില കയറും' പാചക ഗ്യാസ് വില കുത്തനെ ഉയര്‍ത്തി

Update: 2023-03-01 05:34 GMT


ഗാര്‍ഹീക-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസിന് വീണ്ടും വില കൂടി. വീട്ടുപയോഗത്തിനുള്ള സിലിണ്ടറൊന്നിന് 50 രൂപയാണ് കൂട്ടിയത്. അതേസമയം വാണിജ്യ സിലിണ്ടറിന് 350.5 രൂപയും വര്‍ധിപ്പിച്ചു.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടര്‍ വില എണ്ണക്കമ്പനികള്‍ ഉയര്‍ത്തുന്നത്. പുതുവര്‍ഷാരംഭ ദിനത്തില്‍ സിലിണ്ടറൊന്നിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. പുതിയ വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,119 രൂപയായി.

മുമ്പ് ഉണ്ടായിരുന്ന 1,769 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 19.8 ശതമാനം അധികം തുക നല്‍കേണ്ടി വരും. ഗാര്‍ഹീക സിലിണ്ടര്‍ വില 1,103 രൂപയാകും. 4.7 ശതമാനം വര്‍ധന. 2014 ന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് വരുത്തിയിരിക്കുന്നത്. 2014 ല്‍ 19 കിലോ സിലിണ്ടറൊന്നിന് 350 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ബംഗളൂരുവില്‍ ഗാര്‍ഹീക സിലിണ്ടറിന് 1,055.5 രൂപയും തിരുവനന്തപുരത്ത് 1,062 രൂപയുമാണ് പുതുക്കിയ നിരക്ക്. വര്‍ധന ബുധനാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും.

Tags:    

Similar News