ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഉയർച്ച

  • വർധന 2 ദിവസത്തെ ഇടിവിന് ശേഷം
  • പവന് വില 45,000നു മുകളിൽ thudarunnu

Update: 2023-05-08 05:04 GMT

തുടർച്ചയായ രണ്ട് ദിവസങ്ങളിലെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഉയർച്ച. ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ  ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഒരു കുതിച്ചുച്ചാട്ടം പ്രകടമായിരുന്നു. അതിനു ശേഷമാണ് ഇടിവ് പ്രകടമായത്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,560 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയില്‍ നിന്ന് 11 രൂപയുടെ വർധനയാണ്  ഉണ്ടായത്. പവന് 45,280 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 88 രൂപയുടെ വർധന. 24 കാരറ്റ് സ്വർണം ഗ്രാമിന് 12 രൂപ വർധിച്ചു,  6,175 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണം പവന് 49,400 രൂപയാണ്, 96 രൂപയുടെ വർധന.

വെള്ളി വിലയിൽ ഇന്നു നേരിയ വർധന പ്രകടമായി. ഗ്രാമിന് 82.70രൂപയാണ് വില, ഇന്നലത്തെതിൽ നിന്ന് 30 പൈസയുടെ വർധന. എട്ട് ഗ്രാമിന് 661.60 രൂപയാണ്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം, 1 ഡോളറിന് 81.73 രൂപ എന്ന നിരക്കിലാണ്.

യുഎസില്‍ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും രൂക്ഷമാണെന്നും മറ്റ് രണ്ട് ബാങ്കുകൾ കൂടി പ്രതിസന്ധിയിലെന്ന് സൂചനകളെന്നും സ്വ‍ര്‍ണ വില ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്നുമാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. 

Tags:    

Similar News