വിഷ്ണു പ്രകാശ്; ഓഹരികൾ 66% പ്രീമിയത്തിൽ ലിസ്റ്റിംഗ്
- ലിസ്റ്റ് ചെയ്ത ഉടനേ ഓഹരികൾ പത്തു ശതമാനം താഴ്ന്നു
- ഇഷ്യൂ വഴി 309 കോടി രൂപ സമാഹരിച്ചു
- ബേസിലിക് ഫ്ലൈ സ്റ്റുഡിയോ, സരോജ ഫർമ, പ്രമാര പ്രൊമോഷൻ ഐപിഓ ഇന്നവസാനിക്കും
വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ ഓഹരികൾ 66 ശതമാനം പ്രീമിയത്തിൽ 165 രൂപയ്ക് എൻഎസ് യിൽ ലിസ്റ്റ് ചെയ്തു. ഓഹരിയുടെ ഇഷ്യു വില 99 രൂപയായിരുന്നു.
ലിസ്റ്റ് ചെയ്ത ഉടനേ ഓഹരികൾ പത്തു ശതമാനം താഴ്ന്നു 147 രൂപയ്ക്ക് കൈമാറ്റം നടക്കുന്നു.
ജോധ്പൂർ ആസ്ഥാനമായുള്ള കമ്പനി സംയോജിത എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി), ജലവിതരണ പദ്ധതികൾ തുടങ്ങിയ മേഖലകൾ കൈകാര്യം ചെയുന്നു, റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, വെയർഹൗസുകൾ, കെട്ടിടങ്ങൾ, പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള റെയിൽവേ കെട്ടിടങ്ങൾ, സ്റ്റേഷനുകൾ, ക്വാർട്ടേഴ്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങൾ, റെയിൽ-ഓവർ ബ്രിഡ്ജുകൾ, മലിനജല സംസ്‌കരണ പ്ലാന്റുകൾ തുടങ്ങിയ മറ്റ് പദ്ധതികളും കമ്പനിയുടെ കീഴിലുണ്ട്. ഇഷ്യൂ വഴി 309 കോടി രൂപ സമാഹരിച്ചു. ഇഷ്യു തുക വികസന പദ്ധതിക്കുവേണ്ടിയാണ് കമ്പനി ഉപയോഗിക്കുക.
ബേസിലിക് ഫ്ലൈ സ്റ്റുഡിയോ ലിമിറ്റഡ്
എസ് എം ഇ ഇഷ്യൂവായ ബേസിലിക് ഫ്ളൈ സ്റ്റുഡിയോയ്ക്ക് ഇതുവരെ 123.63 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു.. സെപ്റ്റംബർ 1-ന് ആരംഭിച്ച ഇഷ്യൂ 5-ന് അവസാനിക്കും.ഇഷ്യൂ വഴി 66.35 കോടി സമാഹരികാണാനാണ് ലക്‌ഷ്യം. പ്രൈസ് ബാൻഡ് 92-97 രൂപയാണ്. സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
സരോജ ഫർമ
ഓഗസ്റ്റ് 31 നു ആരംഭിച്ച ഇഷ്യൂ സെപ്റ്റംബർ അഞ്ചിന് അവസാനിക്കും. ഇതുവരെ ഇഷ്യൂവിനു 4.66 ഇരട്ടി അപേക്ഷകളാണ് വന്നത്. ഇഷ്യൂ വില 84 രൂപയാണ്. 10,84,800 ഓഹരികളിൽ നിന്ന് 9.11 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യൂ സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും
പ്രമാര പ്രൊമോഷൻ
പ്രമാര പ്രൊമോഷന്‍റെ സെപ്റ്റംബർ 1-ന് ആരംഭിച്ച ഇഷ്യൂ 5-ന് അവസാനിക്കും 2.38 ഇരട്ടി അപേക്ഷകളാണ് ഇഷ്യൂവിനു ഇതുവരെ ലഭിച്ചിട്ടുള്ളത്.
ഓഹരിയൊന്നിന് 63 രൂപയാണ്. 15.27 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. സെപ്റ്റംബർ 13 നു എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും
