മഹീന്ദ്ര സിഐഇയുടെ ഓന്നാംപാദ അറ്റാദായം 161 കോടിയായി

ഡെല്‍ഹി: ഓട്ടോ കംപോണന്റ് നിര്‍മാതാക്കളായ മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവിന്റെ മാര്‍ച്ചില്‍ അവസാനിച്ച ഓന്നാംപാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 161.42 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 10.09 കോടി രൂപയായിരുന്നു. കമ്പനി ജനുവരി - ഡിസംബറാണ് സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്നത്. കമ്പനി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,588.36 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,189.4 കോടി രൂപയായിരുന്നു വരുമാനം. പൂനെ ആസ്ഥാനമായുള്ള കമ്പനി 2021 ഡിസംബറിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 10 രൂപ വിലയുള്ള ഓഹരികള്‍ക്ക് […]

Update: 2022-04-26 03:16 GMT
ഡെല്‍ഹി: ഓട്ടോ കംപോണന്റ് നിര്‍മാതാക്കളായ മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവിന്റെ മാര്‍ച്ചില്‍ അവസാനിച്ച ഓന്നാംപാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 161.42 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 10.09 കോടി രൂപയായിരുന്നു. കമ്പനി ജനുവരി - ഡിസംബറാണ് സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്നത്.
കമ്പനി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,588.36 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,189.4 കോടി രൂപയായിരുന്നു വരുമാനം. പൂനെ ആസ്ഥാനമായുള്ള കമ്പനി 2021 ഡിസംബറിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 10 രൂപ വിലയുള്ള ഓഹരികള്‍ക്ക് 2.5 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

Similar News