ചാഞ്ചാടി ആടി സ്വര്‍ണം, ഇന്ന് വര്‍ധന

  • ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 50 രൂപയുടെ ഇടിഞ്ഞു
  • 18 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്നു
  • വെള്ളി വിലയില്‍ മാറ്റമില്ല

Update: 2024-05-04 04:58 GMT

മേയ് മാസത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി 6585 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് 52680 രൂപയിലേക്കെത്തി. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 50 രൂപയുടെ ഇടിഞ്ഞ് 6575 രൂപയിലെത്തിയിരുന്നു. പവന് 400 രൂപ ഇടിഞ്ഞ് 52,600 രൂപയുമായിരുന്നു.

ഗ്രാമിന് 100 രൂപ ഇടിഞ്ഞ് 6555 രൂപയായിരുന്നു മേയ് മാസത്തിലേക്ക് സ്വര്‍ണം പ്രവേശിച്ചത്. പവന് വില 52,440 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ മേയ് 2 ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6625 രൂപയിലെത്തിയിരുന്നു. പവന് വില 53,000 രൂപയുമായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 5490 രൂപയിലെത്തി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 87 രൂപയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

സ്വര്‍ണ വില ഗ്രാമിന്

മേയ് 1 -6555 രൂപ (ഗ്രാമിന് 100 രൂപ ഇടിഞ്ഞു )

മേയ് 2 -6625 രൂപ (ഗ്രാമിന് 70 രൂപ ഉയര്‍ന്നു )

മേയ് 3 -6575 രൂപ (ഗ്രാമിന് 50 രൂപ ഇടിഞ്ഞു )

മേയ് 4-6585 രൂപ (ഗ്രാമിന് 10 രൂപ ഉയര്‍ന്നു)

Tags:    

Similar News