കോളേജിലെ നീന്തൽ കുളത്തിലായിരുന്നു തുടക്കം; ട്രയാത്തലൺ മത്സരത്തിൽ അയൺമാനായി ഡോ. ബി. മനൂപ്
ഗോവയിൽ നടന്ന മത്സരത്തിലാണ് നേട്ടം കൈവരിച്ചത്
ഗോവയിൽ നടന്ന ട്രയാത്തലൺ മത്സരത്തിൽ മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ബി. മനൂപിനെ അയൺമാനായി തെരഞ്ഞെടുത്തു. 70.3 മൈൽ ട്രയാത്തലൺ എട്ടു മണിക്കൂർ 30 മിനിറ്റിൽ പൂർത്തിയാക്കിയാണ് ഈ നേട്ടം മനൂപ് സ്വന്തമാക്കിയത്. 1.9 കിലോമീറ്റർ കടലിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം എന്നിവയാണ് ട്രയാത്തലോൺ മത്സരത്തിലുള്ളത്.
പാലാ സെന്‍റ് തോമസ് കോളജ് കുളത്തിലാണ് നീന്തൽ പരിശീലനം നേടിയത്. ഗോവ ഓപൺ വാട്ടർ സ്വിമ്മിങ് ക്ലബിൽ കടൽ നീന്തലിൽ പരിശീലനം നേടി. കോട്ടയം റണ്ണേഴ്സ് ക്ലബ്, കോട്ടയം സൈക്ലിങ് ക്ലബ് എന്നിവയിൽ അംഗമാണ്. മാവേലിക്കര തട്ടാരമ്പലം ഗായത്രി വീട്ടിൽ ഡോ. ഇ.വി. ഭാസിയുടെയും റിട്ട. ശിരസ്തദാർ കെ. അംബികാദേവിയുടെയും മകനാണ് 39കാരനായ ഡോ. ബി മനൂപ്.