പുതിയ മള്‍ട്ടി ക്യാപ് ഫണ്ടുമായി ടാറ്റ; എന്‍എഫ്ഒ ജനുവരി 30 വരെ

  • ജനുവരി 16 നാണ് ഫണ്ടിന്റെ എന്‍എഫ്ഒ (ന്യൂ ഫണ്ട് ഓഫറിംഗ്) ആരംഭിക്കുന്നത്.

Update: 2023-01-16 07:01 GMT

പുതിയ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ച് ടാറ്റ അസറ്റ് മാനേജ്മെന്റ്. ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലായി നിക്ഷേപം നടത്തുന്നവയാണ് മള്‍ട്ടി കാപ് ഫണ്ടുകള്‍. ജനുവരി 16 നാണ് ഫണ്ടിന്റെ എന്‍എഫ്ഒ (ന്യൂ ഫണ്ട് ഓഫറിംഗ്) ആരംഭിക്കുന്നത്. ജനുവരി 30 വരെ ഫണ്ടില്‍ നിക്ഷേപം നടത്താം. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്.

ലാര്‍ജ് കാപ് ഓഹരികളില്‍ 50 ശതമാനവും, മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ 25 ശതമാനം വീതവുമായാണ് ടാറ്റ മള്‍ട്ടി കാപ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നിഫ്റ്റി 500 മള്‍ട്ടി കാപ് ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും ഫണ്ടിലെ നിക്ഷേപം.

Tags:    

Similar News