മുദ്രാലോണുകളില്‍ കിട്ടാക്കടം പെരുകുന്നു, ബാങ്കുകള്‍ക്ക് തലവേദന

  കോവിഡ് ആഘാതത്തെ തുടര്‍ന്ന് പല സൂക്ഷ്മ-ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലായതോടെ ഈ മേഖലയുടെ പ്രധാന വായ്പ സാധ്യതയായ മുദ്രാ വായ്പകളില്‍ കിട്ടാക്കടം പെരുകുന്നത് ബാങ്കുകള്‍ക്ക് തലവേദനയാകുന്നു. ഈ വര്‍ഷം മാര്‍ച്ച് 20 വരെ മുദ്രാ വായ്പകളില്‍ 11.98 ശതമാനമാണ് കിട്ടാക്കടം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 2018 ല്‍ ഇത് 5.38 ശതമാനം മാത്രമായിരുന്നു. ഈടില്ലാതെ നല്‍കിയിരിക്കുന്ന മുദ്രാ വായ്പകളില്‍ കിട്ടാക്കടം കുതിച്ചുയരുന്നത് ബാങ്കുകള്‍ക്ക് പ്രതിസന്ധി സമ്മാനിക്കുന്നു. ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് മുദ്രാ […]

Update: 2022-01-16 06:28 GMT

 

കോവിഡ് ആഘാതത്തെ തുടര്‍ന്ന് പല സൂക്ഷ്മ-ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലായതോടെ ഈ മേഖലയുടെ പ്രധാന വായ്പ സാധ്യതയായ മുദ്രാ വായ്പകളില്‍ കിട്ടാക്കടം പെരുകുന്നത് ബാങ്കുകള്‍ക്ക് തലവേദനയാകുന്നു. ഈ വര്‍ഷം മാര്‍ച്ച് 20 വരെ മുദ്രാ വായ്പകളില്‍ 11.98 ശതമാനമാണ് കിട്ടാക്കടം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 2018 ല്‍ ഇത് 5.38 ശതമാനം മാത്രമായിരുന്നു. ഈടില്ലാതെ നല്‍കിയിരിക്കുന്ന മുദ്രാ വായ്പകളില്‍ കിട്ടാക്കടം കുതിച്ചുയരുന്നത് ബാങ്കുകള്‍ക്ക് പ്രതിസന്ധി സമ്മാനിക്കുന്നു.

ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് മുദ്രാ ലോണ്‍ എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. മൈക്രോ യൂണിറ്റ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് ഏജന്‍സി ലിമിറ്റഡ് എന്നതാണിതിന്റെ പൂര്‍ണ്ണരൂപം. ശിശു വായ്പ, കിഷോര്‍ വായ്പ, തരുണ്‍ വായ്പ എന്നിങ്ങനെ മൂന്നുതരം വായ്പ്പകളാണ് മുദ്രയിലൂടെ ലഭിക്കുന്നത്. മുദ്രാ ലോണുകള്‍ ചില സാഹചര്യങ്ങളില്‍ ബാങ്കുകള്‍ക്ക് ഭീഷണിയാകാറുണ്ട്. സംരഭങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കും.

കോവിഡ് മഹാമാരി ഒരുപാട് സംരഭങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. പല ആളുകള്‍ക്കും ജോലി നഷ്ടപ്പെട്ടു. ഈടായി ആസ്തികളൊന്നും സമര്‍പ്പിക്കാത്തതിനാല്‍ മുദ്രാലോണ്‍ സ്വീകരിച്ചവരില്‍ നിന്നുള്ള റിക്കവറി സാധ്യമാകാതെ വരികയും ചെയ്യുന്നു. കന്നുകാലി വളര്‍ത്തല്‍, കാര്‍ഷിക അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായം, വ്യവസ്ത്രനിര്‍മ്മാണം, കെട്ടിടനിര്‍മ്മാണം തുടങ്ങിയ എല്ലാ തരം ചെറുകിട വ്യവസായങ്ങള്‍ക്കും മുദ്രാ ലോണ്‍ ലഭിക്കും. സാധാരണക്കാര്‍ക്ക് മുദ്രയിലൂടെ എളുപ്പത്തില്‍ വായ്പകള്‍ ലഭിക്കുന്നു.

 

Tags:    

Similar News