ടി സി എസ് ബൈബാക്ക് ഓഫറില്‍ പങ്കെടുക്കാനൊരുങ്ങി ടാറ്റാ കമ്പനികള്‍

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി സി എസ് പ്രൊമോട്ടര്‍മാരായ ടാറ്റ സണ്‍സും, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ടി ഐ സി എല്‍)  ടി സി എസ്-​ന്റെ ബൈബാക്ക് ഓഫറില്‍ പങ്കെടുക്കാനൊരുങ്ങുന്നു. ഏകദേശം 18,000 കോടി രൂപയുടെ ബൈബാക്ക് ഓഫറാണ് ടി സി എസ് മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ഓഹരിക്ക് 4,500 രൂപ നിരക്കില്‍ 4 കോടി ഓഹരികളുടെ ബൈബാക്ക് ഓഫറാണ് ടി സി എസ് ബോര്‍ഡ് അംഗീകരിച്ചിരിക്കുന്നത്. ഏകദേശം 266.91 കോടി ഓഹരികള്‍ കൈവശമുള്ള ടാറ്റ […]

Update: 2022-01-20 00:23 GMT

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി സി എസ് പ്രൊമോട്ടര്‍മാരായ ടാറ്റ സണ്‍സും, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ടി ഐ സി എല്‍) ടി സി എസ്-​ന്റെ ബൈബാക്ക് ഓഫറില്‍ പങ്കെടുക്കാനൊരുങ്ങുന്നു. ഏകദേശം 18,000 കോടി രൂപയുടെ ബൈബാക്ക് ഓഫറാണ് ടി സി എസ് മുന്നോട്ട് വച്ചിരിക്കുന്നത്.

ഒരു ഓഹരിക്ക് 4,500 രൂപ നിരക്കില്‍ 4 കോടി ഓഹരികളുടെ ബൈബാക്ക് ഓഫറാണ് ടി സി എസ് ബോര്‍ഡ് അംഗീകരിച്ചിരിക്കുന്നത്. ഏകദേശം 266.91 കോടി ഓഹരികള്‍ കൈവശമുള്ള ടാറ്റ സണ്‍സ് 2.88 കോടി ഓഹരികള്‍ ടെന്‍ഡര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം 10,23,685 ഓഹരികള്‍ കൈവശമുള്ള ടി ഐ സി എല്‍ 11,055 ഓഹരികള്‍ ടെന്‍ഡര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

‘ഓരോന്നിനും’ 4,500 രൂപ നിരക്കില്‍, രണ്ട് സ്ഥാപനങ്ങള്‍ക്കും ഏകദേശം 12,993.2 കോടി രൂപ ലഭിക്കും. കമ്പനിയുടെ ഇക്വിറ്റി ഷെയറുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പ്രമേയത്തിലൂടെയാണ് ടിസിഎസ് ഓഹരി ഉടമകളുടെ അനുമതി തേടുന്നത്. ഇതിനായുള്ള ഇ-വോട്ടിംഗ് കാലയളവ് ജനുവരി 14 ന് ആരംഭിച്ചിരിക്കുയാണ്. ഇത് ഫെബ്രുവരി 12 വരെയുണ്ട്. തപാല്‍ ബാലറ്റിന്റെ ഫലം ഫെബ്രുവരി 15 നായിരിക്കും പ്രഖ്യാപിക്കുക.

ടി സി എസ്-ന്റെ 16,000 കോടി രൂപ വിലമതിക്കുന്ന മുന്‍ ബൈബാക്ക് 2020 ഡിസംബര്‍ 18 ന് ആരംഭിച്ച് 2021 ജനുവരി ഒന്നിനാണ് അവസാനിച്ചത്. ഇതില്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് സ്ഥാപനമായ ടാറ്റ സണ്‍സ് 9,997.5 കോടി രൂപയുടെ ഓഹരികള്‍ ടെന്‍ഡര്‍ ചെയ്തിരുന്നു.ഓഫര്‍ വില 3,000 രൂപയായിരുന്ന അക്കാലത്ത് 5.33 കോടിയിലധികം ഇക്വിറ്റി ഓഹരികള്‍ വാങ്ങി മൊത്തം ടാറ്റ സണ്‍സിന്റെ 3,33,25,118 ഓഹരികള്‍ ബൈബാക്ക് ഓഫറിനു കീഴില്‍ സ്വീകരിച്ചിരുന്നു. 72.19 ശതമാനം ഓഹരി പങ്കാളിത്തമാണ് പ്രമോട്ടര്‍ കമ്പനികള്‍ക്ക് ടി സി എസിലുള്ളത്.

 

Tags:    

Similar News