'ഗിഫ്റ്റ്' സിറ്റിയില്‍ പുതിയ ഓഫീസുമായി പി ഡബ്ല്യൂ & കോ എല്‍ എല്‍ പി
ഡെല്‍ഹി: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഇന്റര്‍നാഷണലിന്റെ അംഗമായ പി ഡബ്ല്യൂ & കോ എല്‍ എല്‍ പി ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ (GIFT സിറ്റി) ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ പുതിയ ഓഫീസ് അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രത്തില്‍ (IFSC) സാന്നിധ്യമറിയിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഏറ്റവും വലിയ സജ്ജീകരണങ്ങളിലൊന്നായിരിക്കുമെന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഗിഫ്റ്റ് സിറ്റിയില്‍ അനുബന്ധ സേവന ദാതാവായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് പി ഡബ്ല്യൂ & കോ എല്‍ എല്‍ […]
ഡെല്‍ഹി: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഇന്റര്‍നാഷണലിന്റെ അംഗമായ പി ഡബ്ല്യൂ & കോ എല്‍ എല്‍ പി ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ (GIFT സിറ്റി) ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ പുതിയ ഓഫീസ് അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രത്തില്‍ (IFSC) സാന്നിധ്യമറിയിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഏറ്റവും വലിയ സജ്ജീകരണങ്ങളിലൊന്നായിരിക്കുമെന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
ഗിഫ്റ്റ് സിറ്റിയില്‍ അനുബന്ധ സേവന ദാതാവായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് പി ഡബ്ല്യൂ & കോ എല്‍ എല്‍ പിക്ക് ലഭിച്ചു.'ഗിഫ്റ്റ് സിറ്റി ഐ എഫ് എസ്സിയിലെ പിഡബ്ല്യുസി പോലെയുള്ള അന്താരാഷ്ട്ര സ്ഥാപനത്തിന്റെ സാന്നിധ്യത്തില്‍, അനുബന്ധ സേവന വിഭാഗത്തില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മറ്റ് വലിയ കമ്പനികളും ഇവിടെ അവരുടെ സാന്നിധ്യം ഉറപ്പിക്കുന്നു,' ഗിഫ്റ്റ് സിറ്റി എംഡിയും ഗ്രൂപ്പ് സിഇഒയുമായ തപന്‍ റേ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ബിസിനസ് ഇടപാടുകള്‍ കൊണ്ടും പ്രശസ്തരായ ആഭ്യന്തര, ആഗോള കമ്പനികളുടെ സാന്നിധ്യം കൊണ്ടും നല്ല വളര്‍ച്ചയാണ് ഗിഫ്റ്റ് സിറ്റിക്ക് ഉണ്ടായത്. ഐ എഫ് സിയിലെ യൂണിറ്റുകളില്‍ രണ്ട് അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചുകള്‍ ഉള്‍പ്പെടുന്നു. ഐ എഫ് സി ബാങ്കിംഗ് യൂണിറ്റില്‍ ആഭ്യന്തര-വിദേശ ബാങ്കുകള്‍, ബ്രോക്കര്‍മാര്‍, ഡിപ്പോസിറ്ററി, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇടനിലക്കാര്‍, ഇന്‍ഷുറന്‍സ് എന്നിവയും അനുബന്ധ സേവന ദാതാക്കളുമുള്‍പ്പെടുന്നു.
