എന്‍എസ്ഇ യെ നിയന്ത്രിച്ച് 'അജ്ഞാത യോഗി', ചിത്ര രാമകൃഷ്ണയെ സി ബി ഐ ചോദ്യം ചെയ്തു

എന്‍ എസ് ഇ മാനേജിംഗ് ഡയറക്ടറും സി ഇ ഒ യും ആയിരിക്കേ, അജ്ഞാതനായ ഹിമാലയന്‍ യോഗിയുടെ നിയന്ത്രണത്തിലായിരുന്നുവെന്ന സെബി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചിത്ര രാമകൃഷ്ണ, അവര്‍ വഴിവിട്ട് നിയമിച്ച ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യൻ എന്നിവരുടെ മുംബൈയിലെ വസതികള്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പോ സാമ്പത്തിക തിരിമറികളോ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം. ചിത്ര സി ഇ ഒ ആയതിന് ശേഷം നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ചുമായ […]

Update: 2022-02-18 03:42 GMT

എന്‍ എസ് ഇ മാനേജിംഗ് ഡയറക്ടറും സി ഇ ഒ യും ആയിരിക്കേ, അജ്ഞാതനായ ഹിമാലയന്‍ യോഗിയുടെ നിയന്ത്രണത്തിലായിരുന്നുവെന്ന സെബി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചിത്ര രാമകൃഷ്ണ, അവര്‍ വഴിവിട്ട് നിയമിച്ച ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യൻ എന്നിവരുടെ മുംബൈയിലെ വസതികള്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പോ സാമ്പത്തിക തിരിമറികളോ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം. ചിത്ര സി ഇ ഒ ആയതിന് ശേഷം നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ചുമായ ബന്ധപ്പെട്ട നിര്‍ണായകമായ വിവരങ്ങള്‍ 'അജ്ഞാത സന്യാസി'യുമായി നിരന്തരം പങ്ക് വച്ചിരുന്നുവെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അറിയപ്പെടാത്ത സന്യാസിയുടെ കൈയിലെ പാവയായരിന്നു എന്‍ എസ് ഇ യുടെ സി ഇ ഒ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിവാദമായതോടെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഒരു ദിവസം 49 കോടി പണമിടപാടുകള്‍ നടക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഗുരുവിന് കൈമാറിയിരുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ സെബി വെളിപ്പെടുത്തിയിരുന്നു. ചിത്രയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു.

ഫിനാന്‍ഷ്യല്‍ പ്രൊജക്ഷ്ന്‍, ബിസിനസ് പ്ലാന്‍, ബോര്‍ഡ് അജണ്ട തുടങ്ങിയ വിവരങ്ങള്‍ പങ്കു വച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചിത്രയ്ക്ക് മൂന്ന് കോടി രൂപ സെബി ഒരാഴ്ച മുമ്പ പിഴയിട്ടിരന്നു. കഴിഞ്ഞ ആഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ സി ഇ ഒ ചിത്ര രാമകൃഷ്ണ, മുന്‍ വൈസ് ചെയര്‍മാന്‍ രവി നരൈന്‍, ചിത്രയുടെ ഉപദേശകനും ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആനന്ദ് സുബ്രഹ്‌മണ്യന്‍ എന്നിവരെ ഏതെങ്കിലും മാര്‍ക്കെറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍സറ്റിറ്റിയൂഷനുമായി ബന്ധപ്പെടുന്നത് വിലക്കിയിട്ടുണ്ട്.

വേണ്ടത്ര യോഗ്യതയില്ലാത്ത ആനന്ദ സുബ്രമണ്യനെ വലിയ പദവിയോടെയാണ് ചിത്ര എന്‍ എസ് ഇ യില്‍ കുടിയിരുത്തിയത്. വലിയ ശമ്പളും അതി ബ്രഹത്തായ ഓഫീസും ഇദേഹത്തിന് ഒരുക്കി നല്‍കി. കൂടാതെ നിര്‍ണായകമായ പല ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരും ആനന്ദ സുബ്രഹ്‌മണ്യത്തിന് റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു. ചിത്ര സുബ്രഹ്‌മണ്യന് മൂന്ന് കോടി രൂപ പിഴയിടുകയും അധിക ലീവ് എന്‍കാഷ്‌മെന്റ തുകയായ 1.54 കോടി രൂപ തടഞ്ഞു വയ്ക്കാന്‍ എന്‍ എസ് ഇ യ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബോണസ് തുക 2.83 കോടിയും തടഞ്ഞു.

എന്‍ എസ് ഇ യ്ക്ക് രണ്ടു കോടിയും സുബ്രഹ്‌മണ്യന് രണ്ട് കോടിയും രവി നരൈന് ആറ് ലക്ഷവും സെബി പിഴയിട്ടിരുന്നു.

1990 കളുടെ തുടക്കത്തില്‍ എന്‍ എസ് ഇ യോട് ഒപ്പമുണ്ടായിരുന്ന ചിത്ര പിന്നീട് 2009 ല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറാകുകയും 2013 ല്‍ സി ഇ ഒ ആയി സ്ഥാനക്കയറ്റം നേടുകയും ആയിരുന്നു. പിന്നീട് 2016 ല്‍ 'വ്യക്തിപരമായ' കാരണത്താല്‍ സ്ഥാപനം വിട്ടു.

Tags:    

Similar News