യുഎസ് കമ്പനി മീഡിയ എജിലിറ്റിയെ ഇന്ത്യന്‍ കമ്പനിയായ പെര്‍സിസ്റ്റന്റ് ഏറ്റെടുക്കുന്നു
ഡെല്‍ഹി:ന്യൂജേഴ്സി ആസ്ഥാനമായുള്ള ക്ലൗഡ് ടെക്നോളജി സ്ഥാപനമായ മീഡിയഎജിലിറ്റി(MediaAgility)യെ ഏകദേശം 548 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ പൂനെ ആസ്ഥാനമായുള്ള ഐടി കമ്പനിയായ പെര്‍സിസ്റ്റന്റ് സിസ്റ്റംസ്. മീഡിയഎജിലിറ്റിയുടെ ഓഹരി ഉടമകള്‍ക്ക് കമ്പനി 53.25 ദശലക്ഷം ഡോളര്‍ മുന്‍കൂറായി നല്‍കും.ഇതിനുപുറമേ, മീഡിയ എജിലിറ്റിയുടെ ഓഹരി ഉടമകള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പരമാവധി 17.75 ദശലക്ഷം ഡോളറിന്റെ നേട്ടത്തിന് അര്‍ഹതയുണ്ടെന്നും, മീഡിയഎജിലിറ്റിയിലെ നിലവിലുള്ള തൊഴിലാളികൾക്ക് 0.71 ദശലക്ഷം ഡോളറിൻരെ ആനുകൂല്യങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചു. യുഎസ്, മെക്‌സിക്കോ, യുകെ, ഇന്ത്യ എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം […]
ഡെല്‍ഹി:ന്യൂജേഴ്സി ആസ്ഥാനമായുള്ള ക്ലൗഡ് ടെക്നോളജി സ്ഥാപനമായ മീഡിയഎജിലിറ്റി(MediaAgility)യെ ഏകദേശം 548 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ പൂനെ ആസ്ഥാനമായുള്ള ഐടി കമ്പനിയായ പെര്‍സിസ്റ്റന്റ് സിസ്റ്റംസ്. മീഡിയഎജിലിറ്റിയുടെ ഓഹരി ഉടമകള്‍ക്ക് കമ്പനി 53.25 ദശലക്ഷം ഡോളര്‍ മുന്‍കൂറായി നല്‍കും.ഇതിനുപുറമേ, മീഡിയ എജിലിറ്റിയുടെ ഓഹരി ഉടമകള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പരമാവധി 17.75 ദശലക്ഷം ഡോളറിന്റെ നേട്ടത്തിന് അര്‍ഹതയുണ്ടെന്നും, മീഡിയഎജിലിറ്റിയിലെ നിലവിലുള്ള തൊഴിലാളികൾക്ക് 0.71 ദശലക്ഷം ഡോളറിൻരെ ആനുകൂല്യങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചു.
യുഎസ്, മെക്‌സിക്കോ, യുകെ, ഇന്ത്യ എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം തൊഴിലാളികളുള്ള മീഡിയഎജിലിറ്റിക്ക് ഗൂഗിള്‍ ക്ലൗഡ് പങ്കാളിത്ത വൈദഗ്ധ്യമുള്ള 31 പദവികളും, 330-ലധികം ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷനുകളും, ഏഴ് ഗൂഗിള്‍ ക്ലൗഡ് പങ്കാളിത്ത സ്പെഷ്യലൈസേഷനുകളുമുണ്ട്. ഗൂഗിള്‍ ക്ലൗഡ് വിദഗ്ധര്‍ക്കായുള്ള ആവശ്യകത വര്‍ധിച്ചതോടെ പെര്‍സിസ്റ്റന്റിന്റെ ആഗോള ഉപഭോക്താക്കള്‍ക്ക് ക്ലൗഡ് അധിഷ്ഠിത ഡിജിറ്റല്‍ സേവനം ലഭ്യമാക്കാനുള്ള അവസരം ഏറ്റെടുക്കലിലൂടെ വിപുലമാകുമെന്നും, വ്യവസായങ്ങളിലുടനീളം ക്ലൗഡ് അഡോപ്ഷനില്‍ അതിവേഗ വളര്‍ച്ചയുണ്ടെന്നും പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സന്ദീപ് കല്‍റ പറഞ്ഞു.രണ്ടു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്നാണ് പെര്‍സിസ്റ്റന്റ് പ്രതീക്ഷിക്കുന്നത്.
