സുതാര്യമല്ലാത്ത പ്രവര്‍ത്തനമെന്ന് ആരോപണം : സൊമാറ്റോ ഓഹരികളില്‍ ഇടിവ്

മുംബൈ : ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ ഓഹരികളില്‍ മൂന്നു ശതമാനം ഇടിവ്. സുതാര്യമല്ലാത്ത ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കോംപറ്റീഷന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കമ്പനിയുടെ ഓഹരികളില്‍ ഇടിവുണ്ടായത്. റെസ്റ്റോറന്റ് പങ്കാളികളുമായുള്ള ഇടപാടുകളില്‍ സുതാര്യതയില്ലെന്ന ആരോപണം ഉയര്‍ന്നതോടെ സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്‌ക്കെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍ഐ) നല്‍കിയ പരാതിയിലാണ് നടപടി. ഇതേ തുടര്‍ന്ന് ബിഎസ്ഇയില്‍ സൊമാറ്റോയുടെ ഓഹരികള്‍ കൂടുതല്‍ ഇടിഞ്ഞ് ഏറ്റവും […]

Update: 2022-04-06 07:22 GMT

zomato employee lay offs

മുംബൈ : ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ ഓഹരികളില്‍ മൂന്നു ശതമാനം ഇടിവ്. സുതാര്യമല്ലാത്ത ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കോംപറ്റീഷന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കമ്പനിയുടെ ഓഹരികളില്‍ ഇടിവുണ്ടായത്.

റെസ്റ്റോറന്റ് പങ്കാളികളുമായുള്ള ഇടപാടുകളില്‍ സുതാര്യതയില്ലെന്ന ആരോപണം ഉയര്‍ന്നതോടെ സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്‌ക്കെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍ഐ) നല്‍കിയ പരാതിയിലാണ് നടപടി. ഇതേ തുടര്‍ന്ന് ബിഎസ്ഇയില്‍ സൊമാറ്റോയുടെ ഓഹരികള്‍ കൂടുതല്‍ ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിരക്കായ 83.85 രൂപയില്‍ എത്തിയിരുന്നു.

Tags:    

Similar News