അറ്റാദായത്തില്‍ 60.6% ഇടിവ് : ഹാത്ത് വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം
ഡെല്‍ഹി : മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 60.6 ശതമാനം ഇടിഞ്ഞ് 28.42 കോടി രൂപയായെന്ന് ഹാത്ത് വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 72.14 കോടി രൂപയുടെ അറ്റാദായമാണ് നേടിയതെന്നും ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 3.32 ശതമാനം ഉയര്‍ന്ന് 462.81 കോടി രൂപയായി. മൊത്തം ചെലവ് 7.02 […]
ഡെല്‍ഹി : മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 60.6 ശതമാനം ഇടിഞ്ഞ് 28.42 കോടി രൂപയായെന്ന് ഹാത്ത് വേ കേബിള്‍ ആന്‍ഡ് ഡാറ്റാകോം ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 72.14 കോടി രൂപയുടെ അറ്റാദായമാണ് നേടിയതെന്നും ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 3.32 ശതമാനം ഉയര്‍ന്ന് 462.81 കോടി രൂപയായി. മൊത്തം ചെലവ് 7.02 ശതമാനം ഉയര്‍ന്ന് 447.57 കോടി രൂപയാകുകയും ചെയ്തു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 447.57 കോടി രൂപയായിരുന്നു മൊത്ത വരുമാനം, ഇതേ കാലയളവില്‍ 418.19 കോടി രൂപയായിരുന്നു ആകെ ചെലവ്. കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ 20.55 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. തൊട്ടു മുന്‍പുള്ള ക്ലോസിംഗിനേക്കാള്‍ 2.84 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്.