വ്യാപാര ഉടമ്പടിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് കൂടുതല്‍ ബ്രിട്ടീഷ് വിസ വാഗ്ദാനം

ഇന്ത്യക്കാര്‍ക്ക് കുടുതല്‍ വിസ നൽകാന്‍ ഒരുക്കമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബറില്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലുള്ളതിന്റെ ഇരട്ടിയായി വര്‍ധിപ്പിക്കാനുതകുന്നതാണ് കരാര്‍. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യക്കാര്‍ക്ക് കൂടുതലായുള്ള വിസ വാഗ്ദാനം. പ്രതിഭാശാലികളായ ആളുകള്‍ തന്റെ രാജ്യത്തേക്ക് വരുന്നത് എപ്പോഴും അനുകൂലിക്കുന്നുവെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുകണക്കിന് പേരെ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമുണ്ട്. പുരോഗമനപരമായ സമീപനമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം […]

Update: 2022-04-23 01:25 GMT

ഇന്ത്യക്കാര്‍ക്ക് കുടുതല്‍ വിസ നൽകാന്‍ ഒരുക്കമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബറില്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലുള്ളതിന്റെ ഇരട്ടിയായി വര്‍ധിപ്പിക്കാനുതകുന്നതാണ് കരാര്‍. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യക്കാര്‍ക്ക് കൂടുതലായുള്ള വിസ വാഗ്ദാനം.

പ്രതിഭാശാലികളായ ആളുകള്‍ തന്റെ രാജ്യത്തേക്ക് വരുന്നത് എപ്പോഴും അനുകൂലിക്കുന്നുവെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുകണക്കിന് പേരെ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമുണ്ട്. പുരോഗമനപരമായ സമീപനമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് ബ്രിട്ടണില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. ഏതൊരു വ്യാപാര ഇടപാടും ബ്രിട്ടണിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അനുകൂലമായിരിക്കും. ചട്ടങ്ങളില്‍ കൂടുതല്‍ ഇളവിനും വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് ഇളവ് അടക്കമുള്ള കാര്യങ്ങളിലും ഇത് ഗുണകരമാകും, അദേഹം വ്യക്തമാക്കി.

ബ്രിട്ടണും ഇന്ത്യയും തമ്മില്‍ ഇപ്പോള്‍ തന്നെ മികച്ച വ്യാപാര ബന്ധം പുലര്‍ത്തുന്നുണ്ട്. 10 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇപ്പോള്‍ അവിടെ ഉണ്ട്. പുതിയ വ്യാപാര കരാര്‍ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതി ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിലുള്ള 2019 ലെ മൊത്തം വ്യാപാരം 23 ബില്യണ്‍ പൗണ്ട് ആയിരുന്നു.

Tags:    

Similar News