കൊവിഡ് പ്രതിരോധ പരസ്യം: ബര്‍ജര്‍, ഏഷ്യന്‍ പെയിന്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പിഴ
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട് എന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതിന് പ്രമുഖ കമ്പനികള്‍ക്ക് പിഴ ചുമത്തി. ഏഷ്യന്‍ പെയിന്റ്സ്, ബെര്‍ജര്‍ പെയിന്റ്സ്, സോഡിയാക് അപ്പാരല്‍സ്, സിയാറാം അപ്പാരല്‍സ്, തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കിയതുള്‍പ്പെടെയാണ് പിഴ. കമ്പനികള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുള്ള പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി നിധി ഖാരെ പറഞ്ഞു. ജനങ്ങളുടെ കൊവിഡ് […]
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട് എന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതിന് പ്രമുഖ കമ്പനികള്‍ക്ക് പിഴ ചുമത്തി.
ഏഷ്യന്‍ പെയിന്റ്സ്, ബെര്‍ജര്‍ പെയിന്റ്സ്, സോഡിയാക് അപ്പാരല്‍സ്, സിയാറാം അപ്പാരല്‍സ്, തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കിയതുള്‍പ്പെടെയാണ് പിഴ.
കമ്പനികള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുള്ള പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി നിധി ഖാരെ പറഞ്ഞു. ജനങ്ങളുടെ കൊവിഡ് പേടി മുതലെടുത്ത്‌നിരവധി കമ്പനികള്‍ കൊവിഡ് പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ അവകാശവാദങ്ങളുന്നയിച്ച് പരസ്യങ്ങള്‍ ഇറക്കിയിരുന്നു. 'കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നല്‍കിയ 129 നോട്ടീസുകളില്‍ 49 എണ്ണം അന്യായമായ വില്‍പന തന്ത്രങ്ങള്‍ക്കെതിരെയും, ഒമ്പത് എണ്ണം ഉപഭോക്താക്കളുടെ അവകാശത്തെ ഹനിച്ചതിനെതിരെയുമാണ്,' ഖാരെ കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ പെയിന്റ്സ് ബ്രാന്‍ഡ് തങ്ങളുടെ പെയിന്റില്‍ കൊവിഡ്-19 നെ പ്രതിരോധിക്കാനുള്ള സില്‍വര്‍ നാനോ ടെക്നോളജി ഉണ്ടെന്നാണ് പരസ്യത്തില്‍ അവകാശപ്പെട്ടത്. പെയിന്റ് ചെയ്ത് 30 മിനിട്ടുകള്‍ക്കുള്ളില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനം ഇതില്‍ ഉണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഔദ്യോഗിക രേഖകള്‍പ്രകാരം 15 കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. ബെര്‍ജര്‍ പെയിന്റ്സും സമാന രീതിയിലുള്ള പരസ്യം നല്‍കിയതിന് പിഴ ചുമത്തപ്പെട്ടിട്ടുണ്ട്.
99 ശതമാനം സാര്‍സ് കൊറോണ വൈറസിനെയും പ്രതിരോധിക്കാന്‍ തങ്ങളുടെ ഷര്‍ട്ടുകള്‍ക്കാവുമെന്ന് സോഡിയാക് അപ്പാരല്‍സ് പരസ്യത്തില്‍
അവകാശപ്പെട്ടിരുന്നു. സിയ്യാറാം അപ്പാരല്‍സ്, കെന്റ് വാട്ടര്‍ ഫില്‍ട്ടേര്‍സിന്റെ അണുനാശിനി ഉപകരണങ്ങള്‍ എന്നിവക്ക് കൊറോണ വൈറസിനെ തുരത്താനാവുമെന്നവര്‍ പരസ്യങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. ബ്ളൂ സ്റ്റാര്‍ എ.സി യ്ക്കും പിഴയുണ്ട്. ശാസ്ത്രീയ തെളിവില്ലാതെ കാല്‍മുട്ട് വേദനയ്ക്ക് പരിഹാരം നല്‍കുന്ന ഉപകരണം വിറ്റതിന് നാപ്ടോളിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി.
