വ്യാപാര ഉടമ്പടി നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കും: ഗോയൽ

നടന്നുകൊണ്ടിരിക്കുന്ന  ഗോയല്‍ അവലോകനം ചെയ്യുന്നു ഡെല്‍ഹി: കയറ്റുമതിയും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നതിനായി വിവിധ സ്വതന്ത്ര വ്യാപാര കരാറുകളില്‍ (എഫ്ടിഎ) നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ അവലോകനം ചെയ്യാന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ യോഗം ചേര്‍ന്നു. കയറ്റുമതി, നിക്ഷേപങ്ങള്‍, ജനങ്ങളുമായുള്ള ബന്ധം എന്നിവ വര്‍ധിപ്പിക്കുന്നതിനും ഇത്തരം ചര്‍ച്ചകള്‍ വഴിയൊരുക്കുന്നുവെന്ന് ആദ്ദേഹം ട്വീറ്റ് ചെയ്തു. യുകെ, കാനഡ, ഇസ്രായേല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.  യുകെയുമായുള്ള ചര്‍ച്ചകള്‍ ഈ മാസം അവസാനിക്കുമെന്നാണ് […]

Update: 2022-08-30 06:39 GMT
നടന്നുകൊണ്ടിരിക്കുന്ന ഗോയല്‍ അവലോകനം ചെയ്യുന്നു
ഡെല്‍ഹി: കയറ്റുമതിയും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നതിനായി വിവിധ സ്വതന്ത്ര വ്യാപാര കരാറുകളില്‍ (എഫ്ടിഎ) നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ അവലോകനം ചെയ്യാന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ യോഗം ചേര്‍ന്നു. കയറ്റുമതി, നിക്ഷേപങ്ങള്‍, ജനങ്ങളുമായുള്ള ബന്ധം എന്നിവ വര്‍ധിപ്പിക്കുന്നതിനും ഇത്തരം ചര്‍ച്ചകള്‍ വഴിയൊരുക്കുന്നുവെന്ന് ആദ്ദേഹം ട്വീറ്റ് ചെയ്തു. യുകെ, കാനഡ, ഇസ്രായേല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യുകെയുമായുള്ള ചര്‍ച്ചകള്‍ ഈ മാസം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു വ്യാപാര ഉടമ്പടിയില്‍ രണ്ടോ അതിലധികമോ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യുന്ന പരമാവധി വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു. കൂടാതെ, സേവനങ്ങളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി അവര്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്യുന്നു.യുഎഇ, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ ഇതുവരെ വ്യാപാര കരാറുകള്‍ നടപ്പാക്കിയിട്ടുണ്ട്.
Tags:    

Similar News