മിന്നുന്നതെല്ലാം പൊന്നല്ല, സ്റ്റാര്‍ട്ട് അപ്പ് വാല്യൂവേഷനിലും തട്ടിപ്പുണ്ട്

സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ഉയര്‍ന്ന മൂല്യം (വാല്യുവേഷന്‍) നല്‍കി വലിയ തോതില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടുന്ന പ്രവണത ഏറി വരുന്നതിന് തടയിടാൻ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇതിനായി  പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളും എങ്ങിനെയാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വാല്യുവേഷന്‍ നല്‍കുന്നതെന്ന് പരിശോധിക്കാന്‍ സെബി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Update: 2022-09-12 03:44 GMT

യുണികോണ്‍- സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അമിത വാല്യുവേഷന്‍ ഇതിലേക്ക് പണമൊഴുകുന്നതിനും പിന്നാലെ തകര്‍ച്ച നേരിടുന്നതിനും ചിലപ്പോഴെങ്കിലുമൊക്കെ കാരണമാകുന്നുണ്ട്. ഇതിന് തടയിടുകയാണ് ലക്ഷ്യം.

അനാവശ്യമായി സ്റ്റാര്‍ട്ട് അപ്പ് മ്യൂല്യത്തില്‍ നല്‍കുന്ന 'ബൂസ്റ്റ്' സ്ഥാപനത്തെ കുറിച്ച് വലിയ പ്രതീക്ഷ നല്‍കുകയും ഇത് വലിയ തോതില്‍ നിക്ഷേപം വരാന്‍ കാരണമാകുകയും ചെയ്യുന്നുണ്ട് എന്ന ആക്ഷേപം സജീവമായി നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ വാല്യുവേഷന്‍ പെരുപ്പിച്ച് കാണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സെക്യൂരിറ്റീസ് ആന്റ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നേരത്തെ ഫണ്ട ഹൗസുകളില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

ഇതിന്റെ ഭാഗമായി വാല്യുവേഷന്‍ നടത്തുന്ന ഫണ്ട് ഹൗസുകളോട് മൂല്യ കണക്കാക്കുന്നതിനായി അവസാന കണക്കെടുപ്പ് നടത്തിയ തീയതി, വാല്യുവേഷന്‍ നടത്തിയ രീതി, ഓഡിറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണ് സെബി തേടിയിട്ടുള്ളത്. രാജ്യത്ത് ഇങ്ങനെ വാല്യൂവേഷന്‍ നടത്തുന്ന നൂറുകണക്കിന് വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ്- പ്രൈവറ്റ് ഇക്വറ്റി സ്ഥാപനങ്ങളാണ് ഉള്ളത്.

ആധികാരികമല്ലാത്ത സ്ഥാപനങ്ങൾ ഇത്തരത്തിൽ തെറ്റായ മൂല്യം നൽകുന്നതിൽ ആകർഷകരായിട്ടാണ് ഒരുപാട് നിക്ഷേപകർ പണമിറക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം കണക്കുകൾ തട്ടിക്കൂട്ടിയെടുത്തതായിരിക്കും. ഇവയുടെ ചെലവുകളാകട്ടെ വരുമാനത്ത കവച്ചു വയ്ക്കുന്നതും ആയിരിക്കും. പിന്നീട് കുറെ മാസങ്ങൾക്ക് ശേഷമാകും യഥാർഥ ചിത്രം വ്യക്തമാകുക.

Tags:    

Similar News