200 കോടി ഡോളറിന്റെ വരുമാനവളർച്ച  ലക്ഷ്യം: ബൈജൂസ്

കൊച്ചി: മലയാളി സ്റ്റാർട്ടപ്പായ ബൈജൂസ് 200 കോടി ഡോളറിന്റെ വരുമാന വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ലാഭകരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന്  സ്ഥാപകനും സിഇഒയുമായി ബൈജു രവീന്ദ്രൻ.  2021 സാമ്പത്തിക വർഷം 4564 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജീവനക്കാർക്ക് എഴുതിയ വിശദ്ദീകരണ  കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 4,588 കോടി രൂപയുടെ നഷ്ടമാണ് ഏറ്റവും ഒടുവിൽ സമർപ്പിച്ച റിപ്പോർട്ടിൽ    ബൈജൂസ് രേഖപ്പെടുത്തിയത്. 18 മാസത്തെ കാലതാമസത്തിന് ശേഷമാണ്, കമ്പനി 2020-21 സാമ്പത്തിക വർഷത്തേക്കുള്ള […]

Update: 2022-09-21 05:25 GMT

കൊച്ചി: മലയാളി സ്റ്റാർട്ടപ്പായ ബൈജൂസ് 200 കോടി ഡോളറിന്റെ വരുമാന വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ലാഭകരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സ്ഥാപകനും സിഇഒയുമായി ബൈജു രവീന്ദ്രൻ. 2021 സാമ്പത്തിക വർഷം 4564 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജീവനക്കാർക്ക് എഴുതിയ വിശദ്ദീകരണ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

4,588 കോടി രൂപയുടെ നഷ്ടമാണ് ഏറ്റവും ഒടുവിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബൈജൂസ് രേഖപ്പെടുത്തിയത്. 18 മാസത്തെ കാലതാമസത്തിന് ശേഷമാണ്, കമ്പനി 2020-21 സാമ്പത്തിക വർഷത്തേക്കുള്ള നിർബന്ധിത സാമ്പത്തിക സ്റ്റേറ്റ്മെൻറും വാർഷിക റിട്ടേണുകളും സമർപ്പിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ 2,428 കോടി രൂപ വരുമാനം നേടിയതായും 4,588 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2019-20 വർഷത്തേക്കാൾ 15 മടങ്ങ് കൂടുതലാണ് നഷ്ടം. 2019-20 ൽ, കമ്പനിക്ക് 300 കോടി രൂപയുടെ നഷ്ടമുണ്ടായി.

കഴിഞ്ഞ 5 മാസങ്ങളിൽ ഓരോന്നിലും 1000 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കിന്റർഗാർട്ടൻ മുതൽ 12ാം ക്ലാസ് വരെയുള്ള (കെ12) ശ്രേണിയിലുള്ള തൊട്ടടുത്ത കമ്പനികളെക്കാൾ 20 മടങ്ങു വലിയ വിൽപനയാണിത്. 2023 സാമ്പത്തിക വർഷം മുതൽ ലാഭക്ഷമതയുള്ള സുസ്ഥിര വളർച്ച ഉറപ്പാക്കുമെന്നും ബൈജു കത്തിൽ പറഞ്ഞു. 2020–21ലെ പ്രവർത്തനഫലം 17 മാസം വൈകി പുറത്തുവിട്ടത് വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഓഡിറ്റ് വൈകിയ കാരണത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബൈജൂസിനെക്കുറിച്ച് പ്രചരിച്ചത്. കമ്പനി വളർന്നതിനനുസരിച്ച് ഓഡിറ്റ് കൈകാര്യം ചെയ്യാൻ വേണ്ടത്ര സജ്ജമായിരുന്നില്ല. ഒട്ടേറെ ഏറ്റെടുക്കലുകളും ഓഡിറ്റ് വൈകാനിടയാക്കി. 2021–22ൽ 10,000 കോടി രൂപയായി വരുമാനം വളർന്നിട്ടുണ്ട്. മുൻവർഷത്തേക്കാൾ നാലിരട്ടിയാണിത്. ബൈജൂസിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം കൂടിയാണിത്. 2022–23ൽ ഇതിലും നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കി.

https://www.myfinpoint.com/lead-story/2022/09/20/takeovers-become-a-burden-for-byjusapp/

Tags:    

Similar News