റിലയന്‍സ് 'ഇഫെക്ട്' സിംഗപ്പൂരിലും, ഫാമിലി ഓഫീസ് ആരംഭിച്ചേക്കും

ഡെല്‍ഹി: മക്കള്‍ ബിസിനസ് തലപ്പത്തേക്ക് വന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെന്ന് സൂചന. പുതിയ ഓഫീസിനായി പ്രത്യേക മാനേജര്‍മാരേയും ഏര്‍പ്പെടുത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹെഡ്ജ് ഫണ്ട് ഉടമ റേയ് ഡാലിയോ, ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ജി ബ്രിന്‍ തുടങ്ങിയ ബിസിനസ് വമ്പന്മാര്‍ സിംഗപ്പൂരില്‍ നേരത്തെ ഫാമിലി ഓഫീസ് ആരംഭിച്ചിരുന്നു. കുറഞ്ഞ നികുതിയും ഉയര്‍ന്ന സുരക്ഷയുമാണ് ബിസിനസിലെ പ്രമുഖരെ സിംഗപ്പൂരിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. മുകേഷ് അംബാനിയ്ക്കും […]

Update: 2022-10-07 04:14 GMT

ഡെല്‍ഹി: മക്കള്‍ ബിസിനസ് തലപ്പത്തേക്ക് വന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെന്ന് സൂചന. പുതിയ ഓഫീസിനായി പ്രത്യേക മാനേജര്‍മാരേയും ഏര്‍പ്പെടുത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഹെഡ്ജ് ഫണ്ട് ഉടമ റേയ് ഡാലിയോ, ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ജി ബ്രിന്‍ തുടങ്ങിയ ബിസിനസ് വമ്പന്മാര്‍ സിംഗപ്പൂരില്‍ നേരത്തെ ഫാമിലി ഓഫീസ് ആരംഭിച്ചിരുന്നു. കുറഞ്ഞ നികുതിയും ഉയര്‍ന്ന സുരക്ഷയുമാണ് ബിസിനസിലെ പ്രമുഖരെ സിംഗപ്പൂരിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.

മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഏതാനും ദിവസം മുന്‍പ് വധഭീഷണി വന്നതോടെ ഇവരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ഫോണ്‍ വഴി വധഭീഷണി എത്തിയത്.

ഓഗസ്റ്റ് 15നും ആശുപത്രിയിലേക്ക് സമാനമായ ഫോണ്‍ കോള്‍ വന്നിരുന്നു. അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുകേഷ് അംബാനിയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയത്.

Similar News